

ഓൺലൈനായി ഓഡർ ചെയ്യുമ്പോൾ പലതരത്തിലുള്ള ആശയക്കുഴപ്പങ്ങളും സംഭവിക്കാറുണ്ട്. പലപ്പോഴും ഓഡർ ചെയ്‌ത സാധനം തന്നെയാകണമെന്നില്ല കൈയിൽ കിട്ടുമ്പോൾ. അതിനെ ചൊല്ലിയുള്ള പരാതിയും നെഗറ്റീവ് ഫീഡ്ബാക്കുകളും സമൂഹമാധ്യമങ്ങളിൽ പതിവാണ്. അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആമസോണിൽ ഒരു ബുക്ക് ഓഡർ ചെയ്‌തു എന്നാൽ കിട്ടിയത് മറ്റൊരു ബുക്ക്. എന്നാൽ പരാതി വൈറലാകാനുള്ള കാരണം ഇതൊന്നുമല്ല ആ ബുക്കിനൊപ്പം വന്ന ഒരു കത്താണ്.
'താങ്ങൾ ഓഡർ ചെയ്‌ത ബുക്ക് സ്റ്റോക്ക് ഉണ്ട്. എന്നാൽ അത് ഡാമേജ് കണ്ടീഷനിലാണ്. ദയവു ചെയ്‌ത് ഓഡർ കാൻസൽ ചെയ്യരുത്. നെഗറ്റീവ് ഫീഡ്ബാക്കും നൽകരുത്'. ബുക്ക് റിട്ടേൺ ചെയ്‌താൽ താങ്ങൾ ആവശ്യപ്പെട്ട ബുക്ക് അയക്കാമെന്നുമായിരുന്നു കത്തിൽ. കാഷിശ് എന്ന വ്യക്തി അനുഭവം പങ്കുവെച്ച് ട്വിറ്ററിൽ പോസ്റ്റിട്ടത്.
'ഞാൻ ആമസോണിൽ നിന്ന് ഒരു ബുക്ക് ഓർഡർ ചെയ്തു, പക്ഷേ അവർ എനിക്ക് ലുക്കിങ് ഫോർ ലഡ്ഡു എന്ന ബുക്ക് അയച്ചു തന്നു, ഭായ് എന്താണ് സംഭവിക്കുന്നത്' എന്നായിരുന്നു കാഷിശിന്റെ കുറിപ്പ്. കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ആമസോണിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന ഏതെങ്കിലുമൊരു ചെറിയ ബുക്ക് ഷോപ്പ് ഉടമയായിരിക്കും ഇത്. നെഗറ്റീവ് ഫീഡ്ബാക്ക് നൽകരുതെന്ന തരത്തിലാണ് ഭൂരിഭാഗം കമന്റുകളും. 18 ലക്ഷത്തോളം ആളുകളാണ് ഇതുവരെ പോസ്റ്റ് കണ്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates