കൂറ്റന്‍ പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; ഭയപ്പെടുത്തുന്ന കാഴ്ച- വീഡിയോ

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
കൂറ്റന്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാള്‍
കൂറ്റന്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാള്‍വീഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചില വീഡിയോകള്‍ ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ പെട്ടിയില്‍ കൂറ്റന്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

അമേരിക്കയിലെ കലിഫോര്‍ണിയയിലെ ഫൗണ്ടന്‍വാലി മൃഗശാലയിലെ മേല്‍നോട്ടക്കാരനായ ജെയ് ബ്രൂവറാണ് കൂറ്റന്‍ പെരുമ്പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നത്. ജയ് ബ്രൂവര്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്ന് തരത്തിലുള്ള പെരുമ്പാമ്പുകള്‍ ബ്രൂവറിനെ ചുറ്റിവരിയുന്നത് ദൃശ്യങ്ങളില്‍ കാണാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഞ്ഞയും വെള്ളയും കലര്‍ന്ന നിറത്തിലുള്ള പാമ്പ് ബ്രൂവറിന്റെ തോളില്‍ ഇഴഞ്ഞു കയറുകയും പെട്ടിക്ക് പുറത്തേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റ് രണ്ട് പാമ്പുകള്‍ ജീവനക്കാരന്റെ കാലില്‍ ചുറ്റികിടക്കുകയാണ്.ഇത് ഭയാനകമായ കാഴ്ചയാണെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.

കൂറ്റന്‍ പാമ്പുകള്‍ക്കൊപ്പം ഇരിക്കുന്നയാള്‍
'കൂമ്പാരമായി ഒഴുകിയെത്തി മീന്‍കൂട്ടം'; ഫിലിപ്പൈന്‍ തീരത്തടിഞ്ഞ് കോടിക്കണക്കിന് മത്തികള്‍, വിഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com