

ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ നാട്ടുകാർ കണ്ടത് പാലൊഴുകുന്ന പുഴ! യുകെയിലാണ് സംഭവം. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദിയാണ് ഒരു പാൽപ്പുഴയായി മാറിയത്. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാൽ വണ്ടി മറിഞ്ഞുണ്ടായ അപകടം.
നിറയെ പാലുമായി വന്ന ടാങ്കർ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാൽ മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവൻ പാൽ നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററിൽ ഷെയർ ചെയ്ത ആറ് സെക്കൻഡ് മാത്രമുള്ള വീഡിയോ നിരവധി പേരാണ് കണ്ടത്. പാലത്തിന് മുകളിൽ നിന്ന് പകർത്തിയ വീഡിയോയിൽ നദിയാകെ 'പാലൊഴുകും പുഴ'യായി കാണാം.
പാലിന് പകരം വണ്ടിയിൽ തേനായിരുന്നെങ്കിലോ എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ നദിയിലെ മത്സ്യങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും പാലിലെ കാൽസ്യം നല്ല ബലം നൽകുമെന്ന് മറ്റൊരാൾ പ്രതികരിച്ചു. അതേസമയം നദി എത്രയും വേഗം ശുചീകരിച്ചില്ലെങ്കിൽ ജല ജീവികൾക്ക് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates