'ഐ ഫോണിന് പകരം ഫ്രൂട്ടി'; ഇതാണ് യഥാർഥ 'ബാർട്ടർ സിസ്റ്റം', വൃന്ദാവനത്തിലെ ബുദ്ധിമാനായ കുരങ്ങ്, വൈറൽ വിഡിയോ

മഥുരയിലെ വൃന്ദാവനം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തന്റെ ഫോൺ ആണ് കുരങ്ങു കൊണ്ടുപോയത്
ഐഫോണുമായി ഇരിക്കുന്ന കുരങ്ങ്/ ഇൻസ്റ്റ​ഗ്രാം
ഐഫോണുമായി ഇരിക്കുന്ന കുരങ്ങ്/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ന്തെങ്കിലും സാധനങ്ങൾ കുരങ്ങു കൊണ്ടു പോയാൽ അത് തിരിച്ചു കിട്ടുക ദുഷ്‌കരമാണ്. കുരങ്ങൻ സാധനം ഉപേക്ഷിക്കുന്നതു വരെ കാത്തിരിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അത്തരത്തിൽ ഐഫോണുമായി കടന്ന കുരങ്ങനിൽ നിന്നും ഫോൺ തിരിച്ചു കിട്ടാൻ പ്രയോഗിച്ച ബുദ്ധിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

മഥുരയിലെ വൃന്ദാവനം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു ഭക്തന്റെ വിലപിടിപ്പുള്ള ഐഫോണും കൈക്കലാക്കി ഉയരമുള്ള മതിലിൽ സ്ഥാനമുറപ്പിച്ച കുരങ്ങിൽ നിന്നും ഫോൺ തിരിച്ചു കിട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഒടുവിൽ താഴെ നിന്ന ഒരാൾ ഒരു ഫ്രൂട്ടി എറിഞ്ഞു കൊടുത്തു. കിട്ടിയപാടെ ഐഫോൺ കുരങ്ങൻ മടക്കി എറിഞ്ഞു. താഴെ ഉണ്ടായിരുന്ന ഒരാൾ ഫോൺ സുരക്ഷിതമായി പിടിക്കുകയും ചെയ്‌തു.

'വൃന്ദാവനത്തിലെ കുരങ്ങ്, ഒരു ഫ്രൂട്ടിക്ക് വേണ്ടി ഐഫോൺ വിറ്റു' എന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ വിഡിയോ ദശലക്ഷകണക്കിന് ആളുകളാണ് കണ്ടത്. രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. കുരങ്ങന്മാർ ബുദ്ധിയുള്ളവരായിരിക്കുന്നു. വിലപിടിപ്പുള്ള എന്തെങ്കിലും എടുത്താലെ കഴിക്കാനുള്ളത് കിട്ടുവെന്ന് അവയ്ക്ക് മനസിലായിരിക്കുന്നു. അതുകൊണ്ടാണ് അവർ ഐഫോണും സൺഗ്ലാസുമൊക്കെ എടുത്തുകൊണ്ട് പോകുന്നത്- എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാളുടെ കമന്റ്. ഇതാണ് യഥാർഥ ബാർട്ടർ സംവിധാനം- എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com