

ഇഷ്ടവും ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ലക്ഷ്യം അസാധ്യമല്ല. നാഷണല്‍ കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനു സാക്ഷ്യപ്പെടുത്തുന്നു. പരിഹസിച്ചവര്‍ക്കും സംശയത്തോടെ ചിരിച്ചവര്‍ക്കും അനുവിന്റെ മറുപടിയാണ് 35-ാം വയസിലെ ബോക്‌സിങ് റിങ്ങിലെ ഈ നേട്ടം. ഇഷ്ടവും ഇച്ഛാശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ലക്ഷ്യം അസാധ്യമല്ലെന്ന് ഡോ. അനു തെളിയിക്കുന്നു.
സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും ഫിസിക്കല്‍ ഫിറ്റ്നസിനും വേണ്ടിയാണ് ഡോ. അനു കിക്ക് ബോക്സിങ് പരിശീലിച്ചത്. മൂന്ന് വര്‍ഷം മാത്രം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഡോ. അനു ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. തന്നെക്കാള്‍ പത്ത് വയസിലധികം കുറഞ്ഞ പ്രൊഫഷണലുകളായിരുന്നു എതിരാളികള്‍. യുവാക്കളുടെ കരുത്തിനോട് എതിരിടാന്‍ അനുവിന് തുണയായത് ആത്മവിശ്വാസം തന്നെയായിരുന്നു.
വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നത്? എന്ന ചോദ്യത്തിനും ബോക്‌സിങ് പരിശീലിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട പരിഹാസത്തിനുമുള്ള മറുപടികൂടിയായിരുന്നു പിന്നീടുള്ള പോരാട്ടം. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു കൈവരിച്ച നേട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആണ് സമൂഹത്തെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ആരോഗ്യ മന്ത്രി ഡോ. അനുവിനെ പരിചയപ്പെടുത്തിയത്.
ആരോഗ്യ മന്ത്രിയുടെ പോസ്റ്റ് -
'വെറുതേ ഇടി മേടിച്ച് പഞ്ചറാകാനാണോ വന്നത്?'
ഈ ചോദ്യത്തിനും കളിയാക്കലിനും മുന്നില്‍ ഡോ. അനു പതറിയില്ല. ആത്മവിശ്വാസം തെല്ലും കുറഞ്ഞില്ല. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പാണ് വേദി. മറ്റ് സംസ്ഥാനങ്ങളിലുള്ള മത്സരാര്‍ത്ഥികള്‍ 25 വയസില്‍ താഴെയുള്ളവര്‍. കേരളത്തില്‍ ഹെല്‍ത്ത് സര്‍വീസില്‍ ഡോക്ടറായ അനുവിന്റെ പ്രായം 35. രണ്ട് കുട്ടികളുടെ അമ്മ. ബോക്‌സിംഗ് പരിശീലിച്ചത് ഇക്കഴിഞ്ഞ 3 വര്‍ഷം മാത്രം. ഡോ. അനു കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ കളിയാക്കിയവര്‍ കളിക്കളത്തില്‍ വിയര്‍ത്തു. ഡോ. അനുവിന്റെ കിക്കുകള്‍ തടയാനാകാതെ പരിഹസിച്ചവര്‍ പരാജയപ്പെട്ടു. നാഷണല്‍ കിക്ക് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനു നേടിയത് രണ്ട് സ്വര്‍ണ മെഡലുകള്‍
സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും ഫിസിക്കല്‍ ഫിറ്റ്നസിനും വേണ്ടിയാണ് ഡോ. അനു കിക്ക് ബോക്‌സിംഗ് പരിശീലിച്ചത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. ഭര്‍ത്താവ് ജിഷ്ണു ഫെഡറല്‍ ബാങ്ക് മാനേജറാണ്. രണ്ട് മക്കള്‍ ആദിശേഷന്‍ (6) ബാനി ദ്രൗപദി (4).
ഇഷ്ടവും, ഇച്ഛാശക്തിയും, കഠിനാധ്വാനവും ഉണ്ടെങ്കില്‍ അസാധ്യമല്ല എന്ന് ഡോ. അനു തെളിയിക്കുന്നു. പ്രിയപ്പെട്ട അനു എല്ലാവര്‍ക്കും മികച്ച മാതൃകയും പ്രചോദനവുമാണ്. അഭിനന്ദനങ്ങള്‍.
ആശംസകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates