Netflix co-founder
മാർക്ക് റാൻഡോൾഫ്ഫെയ്സ്ബുക്ക്

'യാചിക്കുകയും പരാതിപ്പെടുകയും അരുത്'; വിജയത്തിനായി ഏഴ് നിയമങ്ങൾ, പിതാവിന്റെ കുറിപ്പ് പങ്കുവെച്ച് നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ

നിർദേശങ്ങളുടെ കോപ്പി തന്റെ കുട്ടികൾക്കും ഒർജിനൽ തന്റെ കണ്ണാടിക്ക് മുന്നിലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
Published on

ദ്യമായി ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് തനിക്ക് അച്ഛൻ നൽകിയ നിർദേശങ്ങളുടെ നീണ്ട പട്ടിക എക്‌സിൽ പങ്കുവെച്ച് നെറ്റ്ഫ്ലിക്‌സ് സഹസ്ഥാപകൻ മാർക്ക് റാൻഡോൾഫ്. തന്റെ 21-ാം വയസ്സിലാണ് പിതാവ് സ്വന്തം കൈപ്പടയിൽ വിജയത്തിന് വേണ്ടിയുള്ള ഏഴ് നിയമങ്ങൾ നൽകിയത്. അത് താൻ ഇപ്പോഴും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിർദേശങ്ങളുടെ കോപ്പി തന്റെ കുട്ടികൾക്കും ഒർജിനൽ തന്റെ കണ്ണാടിക്ക് മുന്നിലും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചോദിക്കുന്നതിലും 10 ശതമാനമെങ്കിലും കുറഞ്ഞത് അധികമായി നൽകാൻ ശ്രമിക്കുക, യാചിക്കരുത്, പരാതിപ്പെടരുത് എപ്പോഴും ക്രിയാത്മകവും ഗൗരവമേറിയതുമായ വിമർശനങ്ങളിൽ ഉറച്ചുനിൽക്കുക, തീരുമാനം എടുക്കാൻ വസ്തുതകൾ ഉള്ളപ്പോൾ അതെടുക്കാൻ ഭയപ്പെടരുത് തുടങ്ങി എഴ് നിയമങ്ങളാണ് കുറിപ്പിലുള്ളത്.

Netflix co-founder
'ഒന്നും അറിയാത്ത പോലെ നിൽക്കാം അതാ നല്ലത്'; ഫ്രിഡ്ജിൽ കയറി നിന്ന് കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം, പിടിക്കപ്പെട്ടപ്പോൾ.., വിഡിയോ

എക്സിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പ് വളരെ വേ​ഗത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയായി. നിരവധി ആളുകളാണ് മാർക്കിനെ പ്രശംസിച്ച് രം​ഗത്തെത്തുന്നത്. 'രക്ഷകർതൃത്വത്തിന് ലൈസൻസ് എടുക്കുന്നതിന് മുൻപ് കുട്ടികൾക്ക് കൈമാറാൻ ഒരു പട്ടിക ഉണ്ടാവണമെന്ന നിയമം കൊണ്ടു വരണമെന്നായിരുന്നു കുറിപ്പിന് താഴെ ഒരാൾ കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com