'പൈലറ്റ് ആ വിവരം യാത്രാമധ്യേ അനൗണ്‍സ് ചെയ്തു'; മക്കളുടെ പേരിന് പിന്നിലെ കഥ, വെളിപ്പെടുത്തലുമായി നിത അംബാനി

മൂത്ത മക്കളായ ആകാശിനും ഇഷയ്ക്കും ആ പേരുകള്‍ ലഭിച്ചതിനു പിന്നിലെ രസകരമായ കഥയാണ് നിത പറഞ്ഞത്.
Nita Ambani shares story behind naming Isha Ambani, Akash Ambani
ആ വിമാനയാത്ര കാരണമായി; മക്കളുടെ പേരിന് പിന്നിലെ കഥ, വെളിപ്പെടുത്തലുമായി നിത അംബാനിഎക്‌സ്‌
Updated on
1 min read

അംബാനി കുടുംബത്തിലെ വിശേഷങ്ങള്‍ വലിയ വാര്‍ത്തയാകുന്നത് ആദ്യമായല്ല. ഒടുവില്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

ഇപ്പോള്‍ മുകേഷ് അംബാനി- നിത ദമ്പതികളുടെ മൂത്ത മക്കളുടെ പേരുകള്‍ക്ക് പിന്നിലെ കഥയാണ് പുറത്തുവന്നിരിക്കുന്നത്. നിത അംബാനി ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂത്ത മക്കളായ ആകാശിനും ഇഷയ്ക്കും ആ പേരുകള്‍ ലഭിച്ചതിനു പിന്നിലെ രസകരമായ കഥയാണ് നിത പറഞ്ഞത്. അമേരിക്കയില്‍ വച്ചായിരുന്നു നിത അംബാനി ആകാശിനും ഇഷയ്ക്കും ജന്മം നല്‍കിയത്. എന്നാല്‍ പ്രസവസമയത്ത് മുകേഷ് അംബാനി ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയില്‍ ആയിരുന്നു.

ഇന്ത്യയില്‍ ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്ത സമയത്താണ് കുഞ്ഞ് ജനിച്ച വിവരം മുകേഷ് അംബാനി അറിയുന്നത്. വിമാനത്തിന്റെ പൈലറ്റാണ് മുകേഷ് അംബാനി ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം യാത്രാമധ്യേ അനൗണ്‍സ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nita Ambani shares story behind naming Isha Ambani, Akash Ambani
ഭാ​ഗ്യമോ ഫിസിക്സോ?; കനാലിന് കുറുകെ സൈക്കിളുമായി ചാടി യുവാവ്, വൈറൽ വിഡിയോ

പിന്നീട് അമ്മ കോകില ബെന്നുമായി തിരികെ അമേരിക്കയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. എന്നാല്‍ ഇരുവരും അമേരിക്കയില്‍ എത്തും മുന്‍പ് തന്നെ നിത അംബാനി മക്കള്‍ക്ക് ജന്മം നല്‍കിയിരുന്നു.

അമേരിക്കയില്‍ എത്തിയശേഷം മുകേഷ് അംബാനി തന്നെയാണ് മക്കള്‍ക്ക് ആകാശ്, ഇഷ എന്ന് പേരിട്ടത്. വിമാനത്തില്‍ ഇരുന്നുകൊണ്ട് താഴെ മലനിരകളുടെ കാഴ്ച ആസ്വദിക്കുന്നതിനിടയാണ് മകള്‍ ജനിച്ച വാര്‍ത്ത അംബാനി അറിഞ്ഞത്. അതിനാല്‍ പര്‍വതങ്ങളുടെ ദേവത എന്ന് അര്‍ഥം വരുന്ന ഇഷ എന്ന പേര് തന്നെ പെണ്‍കുഞ്ഞിന് നല്‍കി. ആകാശത്തിലൂടെയുള്ള യാത്രയ്ക്കിടെ വാര്‍ത്ത അറിഞ്ഞതിനാല്‍ മകന് ആകാശ് എന്നും പേരിട്ടു. നിത അംബാനി പറഞ്ഞു.

1991 ല്‍ ആയിരുന്നു ആകാശിന്റെയും ഇഷയുടെയും ജനനം. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം 2022 ല്‍ അംബാനി കുടുംബത്തില്‍ വീണ്ടും ഇരട്ട കുട്ടികള്‍ ജനിച്ചു. ഇഷ അംബാനിയാണ് നവംബര്‍ മാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. ഇവരുടെ ജനനവും അമേരിക്കയില്‍വച്ചു തന്നെയായിരുന്നു. കൃഷ്ണ, ആദിയ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com