ഊന്നു വടി കൊണ്ട് ഇങ്ങനെയും പ്രയോജനമുണ്ട്; കിടിലൻ ഡാൻസ്, അപ്പൂപ്പന്റെ 'എനർജിഡ്രിങ്ക്' അന്വേഷിച്ച് സോഷ്യൽമീഡിയ

ധോത്തിയും കുര്‍ത്തയും തലപ്പാവും ധരിച്ച് ഒരു അപ്പൂപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറൽ
അപ്പൂപ്പന്റെ ഊന്നുവടി കറക്കി ഡാൻസ്/ വിഡിയോ സ്ക്രീൻഷോട്ട്
അപ്പൂപ്പന്റെ ഊന്നുവടി കറക്കി ഡാൻസ്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

പ്രായത്തെ വെല്ലുവിളിക്കുന്ന പലതരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. രാജസ്ഥാനിലെ പരമ്പരാഗത ശൈലിയില്‍ ധോത്തിയും കുര്‍ത്തയും തലപ്പാവും ധരിച്ച് ഒരു അപ്പൂപ്പന്റെ തകര്‍പ്പന്‍ ഡാന്‍സ്. 

വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയാണെന്നാണ് വിഡിയോ സൂചിപ്പിക്കുന്നത്. തന്റെ ഊന്നു വടി നിലത്തിട്ടു കറക്കി അതേ താളത്തില്‍ ചാടിയാണ് അപ്പൂപ്പന്റെ അഭ്യാസം. കയ്യടിച്ച് ചുറ്റും നില്‍ക്കുന്നവര്‍ ഗംഭീര പ്രേത്സാഹനവും പിന്തുണയും നല്‍കുന്നുണ്ട്.

'ചെറുപ്പക്കാരെ പോലും മാറ്റി നിര്‍ത്തുന്നതാണ് അപ്പൂപ്പന്റെ പ്രകടനം' എന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. കൂട്ടത്തില്‍ അപ്പൂപ്പന്റെ 'എനര്‍ജിഡ്രിങ്ക്' അന്വേഷിച്ചവരുമുണ്ട്. 'ഹിപ് പോപ്പ് 1973 ൽ കണ്ടു പിടിച്ച'താണെന്നായിരുന്നു മറ്റൊരാളുടെ കമന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ട് അപ്പൂപ്പനെ പ്രശംസിച്ചെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER