'പറാത്ത ഉള്ളപ്പോള്‍ എന്തിന് പിസ'; ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍ 

ഭക്ഷണശാലയില്‍ പാചകക്കാരന്‍ ഒരു ഭീമന്‍ പറാത്ത ഉണ്ടാക്കുന്നതാണ് വിഡിയോ
അനന്ദ് മഹീന്ദ്ര, അഭിഷേക് ബച്ചന്‍/ എക്‌സ്
അനന്ദ് മഹീന്ദ്ര, അഭിഷേക് ബച്ചന്‍/ എക്‌സ്
Updated on: 
1 min read

ഭക്ഷണക്കാര്യത്തിൽ നാടനെക്കാൾ പ്രിയം പലർക്കും മറുനാടനെയാണ്. അത്തരത്തില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മറുനാടന്‍ വിഭവമാണ് പിസ. വെജിറ്റേറിയനായും നോൺ വെജിറ്റേറിയനായും പല രുചിയിൽ ഇന്ന് പിസ സുലഭമാണ്. എന്നാല്‍ പറാത്ത ഉള്ളപ്പോള്‍ എന്തിനാണ് പിസ എന്നാണ് വ്യവസായി ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. 

സോഷ്യല്‍മീഡിയയില്‍ പല ട്രെന്‍ഡിങ് വിഡിയയോയും പോസ്റ്റുകളുമായി സജീവമാകാറുള്ള അദ്ദേഹം പങ്കുവെച്ച ഈ വിഡിയോയും ചർച്ചയാവുകയാണ്. ഭക്ഷണശാലയില്‍ പാചകക്കാരന്‍ ഒരു ഭീമന്‍ പറാത്ത ഉണ്ടാക്കുന്ന വിഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് മസാല ആണ് ഫില്ലിങ് ആയി ഉപയോ​ഗിച്ചിരിക്കുന്നത്. പറാത്ത അവസാനം പിസയ്ക്ക് സമാനമായി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മുന്നിൽ വെക്കുന്നതും വിഡിയോയിൽ കാണാം. 

ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ വിഡിയോയില്‍ പ്രതികരിച്ച് രംഗത്തെത്തി. 'സത്യം' എന്നായിരുന്നു അഭിഷേക് ബച്ചന്‍ വിഡിയോയ്ക്ക് താഴെ എഴുതിയത്. പിസയെക്കാള്‍ പല രുചികളില്‍ പറാത്ത കിട്ടുമെന്നായിരുന്നു മറ്റൊരാളും പ്രതികരണം. എന്നാല്‍ ഇവ രണ്ടും രണ്ട് വിഭവമാണെന്നും രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നുമായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. പത്ത് ലക്ഷണത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER