

ന്യൂഡല്‍ഹി: മനുഷ്യന് ആയുസില്‍ ഒരിക്കല്‍ മാത്രം കാണാന്‍ കഴിയുന്ന ചില ആകാശ വിസ്മയങ്ങളുണ്ട്. അവയില്‍ ഒന്നാണ് പിങ്ക് മൂണ്‍ പ്രതിഭാസം. ഈ ആഴ്ചയിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിങ്ക് മൂണ്‍ പ്രത്യക്ഷമായിരുന്നു. നാസ പറയുന്നത് ഇന്ന് വൈകുന്നേരത്തോടെ പിങ്ക് മൂണ്‍ പ്രതിഭാസം പൂര്‍ണമായും കാണാന്‍ കഴിയുമെന്നാണ്.
വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമായി രാത്രിയില്‍ ആകാശത്ത് തെളിയുന്ന പൂര്‍ണ ചന്ദ്രനാണ് പിങ്ക് മൂണ്‍. എഗ്ഗ് മൂണ്‍, ഫിഷ്മൂണ്‍, സ്പ്രൗട്ടിങ് ഗ്രാസ് മൂണ്‍ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. പിങ്ക് മൂണിനെ നന്നായി കാണാന്‍ കഴിയുന്ന ദിവസങ്ങള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഇതിനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏപ്രില്‍ മാസത്തില്‍ യുഎസില്‍ ഉടനീളം വ്യാപകമായി പുഷ്പിക്കുന്ന മോസ് പിങ്ക് എന്ന സസ്യത്തിന്റെ പേരില്‍ നിന്നാണ് ഈ കാലയളവില്‍ ദൃശ്യമാകുന്ന ചന്ദ്രന് ഈ പേര് വന്നത്. പിങ്ക് മൂണ്‍ വസന്തകാലത്താണ് സംഭവിക്കുന്നത്, നവീകരണത്തിന്റെയും പുതിയ തുടക്കങ്ങളുളെയും സൂചിപ്പിക്കുന്നതാണിത്.
പിങ്ക് മൂണെന്നാണ് പേരെങ്കിലും തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണുക. രാത്രി തെളിഞ്ഞ ആകാശത്ത് പിങ്ക് മൂണ്‍ കാണാനാവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഓരോ ഭാഗങ്ങളില്‍ നിന്നും ദൃശ്യമാകുന്ന പിങ്ക് മൂണിന് പല വലിപ്പമായിരിക്കും.
വടക്കേ അമേരിക്കയിലെ നിരീക്ഷകര്‍ക്ക ഈ ആകാശ വിസമയം ഏപ്രില്‍ 23 ന് പൂര്‍ണമായും കാണാനാകും. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇതിന് അനുയോജ്യസമയം. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പൂര്‍ണചന്ദ്രന്‍ കിഴക്ക് ഉദിക്കും. കാഴ്ചക്കാര്‍ക്ക് പ്രാദേശിക ചന്ദ്രോദയ സമയവും അസ്തമയ സമയവും പരിശോധിച്ച ശേഷം സ്ഥലം തെരഞ്ഞെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates