സൂക്ഷിക്കുക!; തലയിണയില്‍ ഒളിച്ചിരുന്ന് മൂര്‍ഖന്‍ പാമ്പ്- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
Poisonous Snake Sneaking Under Pillow In Nagpur
തലയിണയ്ക്കടിയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പ് (snake) സ്ക്രീൻഷോട്ട്
Updated on
1 min read

നാഗ്പൂര്‍: പാമ്പുമായി (snake) ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ നാഗ്പൂരിലെ ഒരു വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്.

തലയിണ കവറിനുള്ളില്‍ പതുങ്ങിയിരിക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. വീടിനുള്ളിലെ സോഫയുടെ തലയിണയ്ക്കടിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ ഉടന്‍ തന്നെ പിടികൂടി ഒഴിഞ്ഞ സ്ഥലത്ത് തുറന്നുവിട്ടു.

മഴക്കാലത്ത് സുരക്ഷിത ഇടം നേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഒരടിയോളം നീളമുള്ള പാമ്പിനെ പാമ്പ് പിടുത്തക്കാരന്‍ അനായാസം പിടികൂടി പ്ലാസ്റ്റിക് പാത്രത്തിലാക്കിയാണ് പുറത്തേയ്ക്ക് കൊണ്ടുപോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com