'ജോണി ജോണി യെസ് പപ്പാ..' ഹിന്ദുസ്ഥാനിയിൽ; വൈറൽ വിഡിയോ

ഐആര്‍എഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ് രൂപനഗുഡിയാണ് എക്‌സിലൂടെ വിഡിയോ പങ്കുവെച്ചത്
ഹിന്ദുസ്ഥാനി സംഗീതത്തില്‍ 'ജോണി ജോണി യെസ് പപ്പ...'/ വിഡിയോ സ്ക്രീൻഷോട്ട്
ഹിന്ദുസ്ഥാനി സംഗീതത്തില്‍ 'ജോണി ജോണി യെസ് പപ്പ...'/ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സംഗീതത്തില്‍ നടത്തുന്ന പലതരം പരീക്ഷണങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ വൈറലാകാറുണ്ട്. അത്തരമൊരു പരീക്ഷണ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. 'ജോണി ജോണി യെസ് പപ്പ...' എന്ന നഴ്‌സറി ഗാനം ഹിന്ദുസ്ഥാനി സംഗീതത്തില്‍ അവതരിപ്പിച്ചാല്‍ എങ്ങനെയിരിക്കും? 

ഹര്‍മോണിയവും തബലയും കൊട്ടി കച്ചേരി മോഡില്‍ സോഷ്യല്‍മീഡിയയില്‍ പുതിയ ട്രെന്‍ഡിന് തുടക്കം കുറിച്ചിരിക്കുകയാണ് 'ഹിന്ദുസ്ഥാനി സം​ഗീതത്തിൽ പിറന്ന ജോണി'.  ഐആര്‍എഎസ് ഉദ്യോഗസ്ഥന്‍ അനന്ത് രൂപനഗുഡിയാണ് എക്‌സിലൂടെ വിഡിയോ പങ്കുവെച്ചത്. വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് നിറയുന്നത്.

ഇത് ഒരു നൂറു വര്‍ഷം മുന്‍പു വന്നിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ അവരുടെ രാജ്യം സ്വയം ഉപേക്ഷിച്ചു പോകുമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചത്. തമാശ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹം വളരെ നന്നായി ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു വിഡിയോയ്ക്ക് താഴെവന്ന ഒരു കമന്റ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com