"തലപുകയ്ക്കണ്ട, നിങ്ങള്‍ ചെയ്യുന്നത് തുടരൂ"; ചെറിയ വായിലെ വലിയ വര്‍ത്തമാനം അല്ല, കുട്ടിക്കുറുമ്പിയുടെ ഉപദേശം വൈറല്‍, വിഡിയോ 

ഗ്രേറ്റ് അഡൈ്വസ്, ബെസ്റ്റ് അഡൈ്വസ് എന്നെല്ലാമാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍ 
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ത്ര മുതിര്‍ന്നവരെയും ഞെട്ടിച്ചുകൊണ്ടാണ് കുട്ടികള്‍ ചില ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഇപ്പോഴിതാ അബി എന്ന കുട്ടിക്കുറുമ്പിയാണ് ഇത്തരത്തിലൊരു വിഡിയോയിലൂടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. അബിയുടെ അച്ഛന്റെ പേജില്ലാണ് ഈ ക്യൂട്ട് വിഡിയോ എത്തിയിരിക്കുന്നത്. 

തന്റെ കളിപ്പാട്ടങ്ങളുമായി കളിക്കുന്നതിനിടയില്‍ '"നിങ്ങള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അത് തുടരുക. മറ്റുള്ളവരുട അഭിപ്രായങ്ങള്‍ നിങ്ങളുടെമേല്‍ സ്വാധീനിക്കാതിരിക്കട്ടെ. ബാക്കി ആളുകള്‍ എന്താണെന്ന് പറയുന്നത് എന്ന് ചിന്തിച്ചിരിക്കാതിരിക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ ചെയ്യുന്നത് തുടരൂ", എന്നാണ് അബി പറയുന്നത്. 'അതൊരു നല്ല കാര്യമാണ്. മറ്റുള്ളവരെ കുറിച്ചോര്‍ത്ത് തലപുകയ്ക്കാതെ നിങ്ങള്‍ ചെയ്യുന്നത് തുടരുക', കുട്ടിയുടെ അച്ഛന്‍ ചേര്‍ത്തു.

അബിയുടെ ഈ വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയായിരുന്നു. ഗ്രേറ്റ് അഡൈ്വസ്, ബെസ്റ്റ് അഡൈ്വസ് എന്നെല്ലാമാണ് കമന്റില്‍ വായിക്കാന്‍ കഴിയുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com