സാമ്പാര്‍ ചീര വെറുതേ കളയല്ലേ...; പണം മുടക്കില്ലാതെ ഉഗ്രന്‍ ഇലക്കറി കഴിക്കാം

Sambar Spinach
സാമ്പാര്‍ ചീര
Updated on
1 min read

റമ്പിലും പാടത്തുമെല്ലാം പ്രത്യേകിച്ച് ഒരു പരിചരണവുമില്ലാതെ വളരുന്ന, രുചിയും ഗുണവുമുള്ള ഇലക്കറിയാണ് സാമ്പാര്‍ ചീര. ചിലയിടത്ത് പരിപ്പു ചീരയെന്നും അറിയപ്പെടുന്ന ഇതിന് നാം വില കൊടുത്തു വാങ്ങുന്ന ചുവപ്പു ചീരയ്‌ക്കൊപ്പം തന്നെ രുചിയും ഗുണവുമുണ്ട്.

കളയാണെന്നു കരുതി കളയല്ലേ

നല്ല നനവുള്ള പറമ്പിലും പാടത്തുമെല്ലാം പുല്ലു പോലെ ഈ സസ്യം വളരും. കൂട്ടമായി വളര്‍ന്നു പൊങ്ങുന്നതിനാല്‍ കളയാണെന്നു കരുതി പറിച്ചു കളയുന്നവരും കുറവല്ല. എന്നാല്‍ അതീവ പോഷക ഗുണമുള്ള ഇലക്കറിയാണ് ഇത് എന്നതാണ് വസ്തുത.

ഗുണങ്ങള്‍ പലത്

വിറ്റാമിന്‍ എയുടെ മികച്ച സ്രോതസ്സുകളിലൊന്നാണ് സാമ്പാര്‍ ചീര. മറ്റു ചീരകള്‍ പോലെ തന്നെ തണ്ടും ഇലയും ഭക്ഷ്യയോഗ്യമാണ്. വിളര്‍ച്ചയ്ക്കും അസ്ഥി സംബന്ധമായ രോഗങ്ങള്‍ക്കും സാമ്പാര്‍ ചീര കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെ കലവറയാണ് സാമ്പാര്‍ ചീര.

വീണ്ടും വളരും

നനവുള്ള പ്രദേശത്ത് വളരുന്ന സാമ്പാര്‍ ചീര മുറിച്ചെടുത്താലും വേഗം തഴയ്ക്കും. അതുകൊണ്ടുതന്നെ ഒരു ചെടിയില്‍നിന്നു തന്നെ കുറച്ചധികം നാളത്തേക്ക് ചീര ലഭിക്കും. മറ്റു കളകള്‍ക്കൊപ്പം നില്‍ക്കുന്ന സാമ്പാര്‍ ചീരയെ അടുക്കളത്തോട്ടത്തിലേക്കു പറിച്ചു നട്ടാലും ലാഭം തന്നെയെന്നു ചുരുക്കം.

ഔഷധ മൂല്യം

രക്തക്കുറവ്, തളര്‍ച്ച തുടങ്ങിയവയ്ക്ക് സാമ്പാര്‍ ചീര ഔഷധമാണെന്നു പറയുന്നവരുണ്ട്. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മലബന്ധത്തിനും ഇതു ഗുണം ചെയ്യും. കലോറി കുറവായതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ പാടു പെടുന്നവര്‍ക്കു ധൈര്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ ധാരാളമായി ഉള്ളതുകൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

Summary

Sambar Spinach farming tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com