'സെൽഫിയെടുത്ത് ​ഗാന്ധിയും ചെ​ഗുവേരയും മെർലിൻ മൺറോയും'; സോഷ്യൽമീഡിയയിൽ തരം​ഗമായി ചിത്രങ്ങൾ

സോഷ്യൽമീഡിയയിൽ വൈറലായി ഭൂതകാലത്തില്‍ നിന്നുള്ള സെല്‍ഫികള്‍
സെൽഫിയെടുത്ത് ​ഗാന്ധിയും ചെ​ഗുവേരയും/ ചിത്രം ഇൻസ്റ്റാ​ഗ്രാം
സെൽഫിയെടുത്ത് ​ഗാന്ധിയും ചെ​ഗുവേരയും/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

പുതുതലമുറകള്‍ക്കിടെ സെല്‍ഫി ഉണ്ടാക്കിയ വിപ്ലവം വളരെ വലുതാണ്. സെല്‍ഫിയില്ലാത്ത ആഘോഷങ്ങളില്ല. എന്നാല്‍ പഴയതലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഈ സെല്‍ഫി ഗാന്ധിജിയും അംബേദ്‌കറുമൊക്കെ എടുത്താല്‍ എങ്ങനെയിരിക്കും. അമ്പരക്കേണ്ടാ... അതും സാധ്യമാണെന്ന് കാണിച്ച് തരികയാണ് ജ്യോ ജോണ്‍ മുള്ളര്‍ എന്ന മലയാളി.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇതൊക്കെ സാധ്യമാക്കുന്നത്. പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുക്കുന്നതിനിടെ ഭൂതകാലത്തില്‍ നിന്നുള്ള കുറച്ച് സുഹൃത്തുക്കള്‍ എനിക്ക് അയച്ചു തന്ന സെല്‍ഫികളുടെ ഒരു നിധി കിട്ടിയെന്ന് അടിക്കുറുപ്പോടെയാണ് ജ്യോ ജോണ്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മദര്‍ തെരേസ, എബ്രഹാം ലിങ്കണ്‍, ബോബ് മാര്‍ലി, ആൽബേർട്ട് ഐൻസ്റ്റിൻ, ചെ​ഗുവേര, മെർലിൽ മൺറോ തുടങ്ങി നിരവധി ആളുകളുടെ സെല്‍ഫികള്‍ ജ്യോ ജോണിന്റെ ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിച്ചാല്‍ കാണാന്‍ കഴിയും. കഴിഞ്ഞ 10 വർഷമായി ദുബായിൽ ​ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് ജ്യോ ജോൺ.

ഭൂതകാലത്തില്‍ നിന്നുള്ള ഈ സെല്‍ഫികള്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ആളുകള്‍ കലാകാരനെ പ്രശംസിച്ച് രംഗത്തെത്തി. ഒരു പക്ഷേ സ്വപ്‌നങ്ങളില്‍ മാത്രം കാണാന്‍ സാധിക്കുന്നത് യാഥാര്‍ഥ്യമാക്കി എന്ന തരത്തിലാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER