എല്ലാം സ്നേഹക്കൂടുതൽ കൊണ്ടല്ല, പങ്കാളിയുടെ പെരുമാറ്റം ശ്രദ്ധിക്കാം; ഈ 8 സൂചനകൾ അവ​ഗണിക്കരുത്

ബന്ധങ്ങളിലെ ശരിതെറ്റുകൾ കണ്ടെത്തുക അത്ര എളുപ്പമല്ല, ടോക്സിക് റിലേഷൻഷിപ്പിലാണെന്ന് തിരിച്ചറിയണമെങ്കിൽ ഈ സൂചനകൾ ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


ന്ധങ്ങളിലെ ശരിതെറ്റുകൾ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പങ്കാളിയുടെ അമിത സ്നേഹവും കരുതലുമൊക്കെ സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് പലരും ചിന്തിക്കാറുണ്ട്. ചിലരാകട്ടെ പങ്കാളിക്ക് മേൽ വ്യക്തമായ ആധിപത്യമുണ്ടെന്ന് കരുതി ജീവിക്കുന്നവരുമാണ്. ആദ്യമൊക്കെ അത്ര കാര്യമായി തോന്നില്ലെങ്കിലും ഒന്നിച്ചുള്ള ജീവിതം കൂടുതൽ കാലം പിന്നിടുമ്പോൾ ഇത്തരം കാഴ്ച്ചപ്പാടുകളിൽ നിന്നുണ്ടാകുന്ന പെരുമാറ്റം അസ്വസ്ഥതയുണ്ടാക്കും. ടോക്സിക് റിലേഷൻഷിപ്പിലാണെന്ന് നിങ്ങൾക്ക് തിരിച്ചറിയണമെങ്കിൽ ഈ എട്ട് സൂചനകൾ അവ​ഗണിക്കരുത്...

ഒരു വിലയും തരില്ല: പങ്കാളി തുടർച്ചയായി അനാദരവ് കാണിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വികാരങ്ങൾക്കും അഭിപ്രായങ്ങൾക്കും അവർ വിലകൽപ്പിക്കുന്നില്ല ‌എന്നതിന്റെ സൂചനയാണിത്. 

ഒന്നും പറയാറില്ല: സത്യസന്തമായി തുറന്ന് സംസാരിക്കാൻ കഴിയുന്നത് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളോ മനസ്സിൽ തോന്നുന്ന കാര്യങ്ങളോ പങ്കുവയ്ക്കാൻ പങ്കാളി മടിക്കുന്നുണ്ടെങ്കിൽ അത് ബന്ധത്തിൽ വിള്ളലുണ്ടാക്കിയേക്കാം. 
‌‌
എപ്പോഴും നിയന്ത്രണത്തിൽ:
നിങ്ങൾക്കുവേണ്ടി തീരുമാനങ്ങളെട‍ുത്ത് നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ പങ്കാളി ശ്രമിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. സുഹൃത്തുത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും നിങ്ങളെ അകറ്റുന്ന അല്ലെങ്കിൽ നിങ്ങളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കുന്ന പങ്കാളികളെ സൂക്ഷിക്കണം.
 
വഞ്ചന: ‌‌‌വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് വഞ്ചന, ബന്ധങ്ങളിൽ ഇത് വലിയ വേദന ഉണ്ടാക്കും. രഹസ്യ സ്വഭാവം അഥവാ വ്യക്തമായ കാരണങ്ങൾ പറയാനില്ലാത്ത അഭാവം തുടങ്ങിയ അവിശ്വസ്തതയെ സൂചിപ്പിക്കുന്ന പെരുമാറ്റങ്ങൾ ശ്രദ്ധിക്കുക. 

ഒന്നും മനസ്സിലാക്കില്ല: ബുദ്ധിമുട്ടേറിയ സമയങ്ങളിൽ പങ്കാളികൾ പരസ്പരം പിന്തുണച്ചുകൊണ്ട് ഒപ്പമുണ്ടായിരിക്കണം. അതിനുപകരം വൈകാരിക പിന്തുണ നൽകാൻ പങ്കാളി വിസമ്മതിക്കുകയോ നിങ്ങളുടെ വികാരങ്ങളെ വിലകൽപ്പിക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ തിരിച്ചറിയണം. 

ഒരു സോറി പറഞ്ഞാൽ തീരില്ലേ?: ഏറ്റവും ആരോഗ്യകരമായ ബന്ധങ്ങളിൽ പോലും തെറ്റുകൾ സംഭവിക്കാറുണ്ട്. ആരും പെർഫക്ട് അല്ല എന്നതുതന്നെയാണ് ഇതിന്റെ കാരണം. എന്നാൽ തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പങ്കാളി തയ്യാറാകുന്നില്ലെങ്കിലോ ക്ഷമ പറയാൻ തയ്യാറാകുന്നില്ലെങ്കിലോ അത് അത് അനാദരവിന്റെ അടയാളമാണ്. 

എപ്പോഴും ദേഷ്യം: സ്വയം ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ഇടയ്ക്കിടയ്ക്ക് നിങ്ങളോട് തട്ടിക്കയറുന്നുണ്ടെങ്കിൽ അത് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കും. ഈ സ്വഭാവം വളരെ പെട്ടെന്ന് കൂടുകയും നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യും.

വ്യത്യസ്ത ലക്ഷ്യങ്ങൾ: ഇരുവരും ഒരേ ലക്ഷ്യങ്ങളും മുൻഗണനകളുമായാണ് മുന്നോട്ട് നീങ്ങേണ്ടത്. എതിർ ദിശകളിലേക്കാണ് യാത്രയെങ്കിൽ മുന്നോട്ടുള്ള നാളുകളിൽ പൊരുത്തപ്പെടാൻ പ്രയാസമായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com