വില്ലന്മാരെ വീഴ്ത്തീന്നു പറഞ്ഞിട്ടു കാര്യമില്ല, വയറു വിശന്നാലോ? കട്ട വെയിലത്ത് ചപ്പാത്തി ചുട്ട് സ്പൈഡർമാൻ, വിഡിയോ

ദൃശ്യങ്ങളില്‍ സ്‌പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം
viral video spider man
ചപ്പാത്തി ചുടുന്ന സ്പൈഡര്‍മാന്‍എക്സ്
Updated on: 
1 min read

സ്‌പൈഡര്‍മാന്‍ ഓടുന്നതും ചാടുന്നതും ആളുകളെ രക്ഷിക്കുന്നതുമൊക്ക നമ്മള്‍ കണ്ടതാണ്, ദേ ഇപ്പോള്‍ കട്ട വെയിലത്ത് വീടിന് മുകളിലെ ടെറസ്സിലിരുന്ന് സ്‌പൈഡൽമാൻ ചപ്പാത്തി ചുടുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.

ഗ്രീന്‍ ഗോബ്ലിന്‍, ഡോ. ഓക്ടോപസ്, അലീല്‍ വെനം തുടങ്ങി വമ്പന്‍ വില്ലന്മാരെ കീഴ്‌പ്പെടുത്തിയ സ്‌പൈഡര്‍മാനാണോ ഈ ഇരുന്ന് ചപ്പാത്തി ഉണ്ടാക്കുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ സംശയം. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ചുരുക്കിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയെ വലയിലാക്കി. ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ദൃശ്യങ്ങളില്‍ സ്‌പൈഡര്‍മാന്റെ വസ്ത്രം ധരിച്ച് വീടിന്റെ ടെറസ്സിലിരുന്ന് ഒരാള്‍ ചപ്പാത്തി പരത്തുന്നതും ചുടുന്നതും കാണാം. കനത്ത വെയിലില്‍ നിന്നും രക്ഷപെടാന്‍ ധരിച്ചതാകാം ഈ കുപ്പായമെന്നും ചിലര്‍ കമന്റില്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

viral video spider man
ഒറിജിനലിനെ വെല്ലും! ചൈനീസ് റെസ്റ്റോറന്റിൽ റോബോട്ടിക് സ്റ്റൈലിൽ ഭക്ഷണം വിളമ്പുന്ന പെൺകുട്ടി

വിഡിയോ ജയ്പൂരില്‍ നിന്നാണെന്നാണ് കമന്റില്‍ പലരും അവകാശപ്പെടുന്നത്. എന്നാല്‍ വിഡിയോയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 'ലോകത്തെ രക്ഷിക്കുന്നത് കൊണ്ട് വയറു നിറയ്ക്കാനാകില്ലെന്ന ക്യാപ്ഷനോടെയാണ് രസകരമായ ഈ വിഡിയോ എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Luggage
Kerala Highcourt, PSC
Hair Fall
Urvashi
X

FOLLOW US

ON GOOGLE DISCOVER