6 മിനിറ്റ് 23 സെക്കന്‍ഡ്, സൂര്യന്‍ പൂര്‍ണമായും മറയ്ക്കപ്പെടും; നൂറ്റാണ്ടിന്റെ ഗ്രഹണം വരുന്നു

2100 വരെ ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകില്ലെന്നാണ് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത്
The longest solar eclipse in a century will darken skies in 2027
The longest solar eclipse in a century will darken skies in 2027
Updated on
1 min read

21-ാം നൂറ്റാണ്ടില്‍ ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകുന്നു. സൂര്യനെ പൂര്‍ണ്ണമായും മറച്ച് ചന്ദ്രന്‍ ഭൂമിക്ക് മുന്നിലെത്തുന്ന (Total Solar Eclipse) ആകാശവിസ്മയം 2027 ഓഗസ്റ്റ് 2-ന് ദൃശ്യമാകും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമാണ് വരാനിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. അപൂര്‍വ്വ പ്രതിഭാസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകും.

The longest solar eclipse in a century will darken skies in 2027
തടവുകാരുടെ വേതനത്തില്‍ 30 ശതമാനം വിക്ടിം റിലീഫ് ഫണ്ടിലേക്ക്, ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍

എന്നാല്‍, അപൂര്‍വ്വ ആകാശവിസ്മയം ഭാഗിക സൂര്യഗ്രഹണമായിട്ടായിരിക്കും ഇന്ത്യയില്‍ ദൃശ്യമാകുക. ഗ്രഹണത്തിന്റെ പാത സ്‌പെയിന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമന്‍, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലൂടെയാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.

The longest solar eclipse in a century will darken skies in 2027
രോഗിയുമായി മടക്കം ചരിത്രത്തിലാദ്യം; ദൗത്യം ഉപേക്ഷിച്ച് ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി

ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന (പെരിജിയില്‍) സമയമായതിനാല്‍ ചന്ദ്രന്‍ സാധാരണയിലും വലുതായാണ് ഈ ദിവസത്തില്‍ ഉണ്ടാവുക. സൂര്യന്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയാകുന്ന (അപ്പീലിയനില്‍) സാഹചര്യത്തില്‍ സാധാരണയിലും അല്പം ചെറുതായി കാണപ്പെടും. വലുതായി കാണപ്പെടുന്ന ചന്ദ്രന്‍, ചെറുതായി കാണപ്പെടുന്ന സൂര്യനെ കൂടുതല്‍ സമയം മറച്ചുപിടിക്കാന്‍ സാധിക്കുന്ന തരത്തില്‍ നിലകൊള്ളുന്നതാണ് അപൂര്‍വ ഗ്രഹണത്തിന് വഴിയൊരുക്കുന്നത്.

ഏകദേശം 6 മിനിറ്റ് 23 സെക്കന്‍ഡ് നേരം സൂര്യന്‍ പൂര്‍ണ്ണമായും മറയ്ക്കപ്പെടും എന്നാണ് വിലയിരുത്തല്‍. 2100 വരെ ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകില്ലെന്നാണ് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത്.

Summary

Astronomy enthusiasts worldwide are preparing for a rare celestial spectacle on August 2, 2027, when one of the longest total solar eclipses of the 21st century will occur. Widely referred to as the “eclipse of the century,” this historic event is expected to captivate skywatchers across the globe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com