മെക്കിൾ ജാക്ക്സൺ, ആഞ്ചലീന ജോളി, കിം കർദാഷ്യൻ തുടങ്ങിയ ആരാധനാമൂർത്തികളെപ്പോലെയാകാൻ ചില ആളുകൾ ആഗ്രഹിക്കാറുണ്ട്. ഇതിനായി ഏതറ്റം വരെയും പോകാൻ ഇവർ തയ്യാറാകുന്നത് വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ ഡ്രാഗണിന്റെ രൂപം പ്രാപിക്കുന്നതിനായി ഇരുചെവികളും നാസാരന്ധ്രങ്ങളും മുറിച്ചുമാറ്റിയിരിക്കുകയാണ് തിയാമത് ഈവ മെഡൂസ എന്ന ട്രാൻസ്വുമൺ.
ലൈംഗിക അതിക്രമങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടാനാണ് മെഡൂസ മനുഷ്യരൂപം ഉപേക്ഷിച്ചത്. ഡ്രാഗണാവുക എന്ന ആഗ്രഹത്തിനായി മറ്റെല്ലാം താൻ ത്യജിച്ചുവെന്നാണ് മെഡൂസ പറയുന്നത്. ഡ്രാഗണായി മാറാൻ മെഡൂസ കണ്ണുകൾക്ക് പച്ച നിറം നൽകുകയും തലയും മുഖവും പച്ചകുത്തുകയും ചെയ്തിരുന്നു. കൊമ്പു വച്ചുപിടിപ്പിക്കുകയും നാവ് രണ്ടായി പിളർക്കുന്ന ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മുഖം അണലിയുടേതു പോലെയാക്കാനാണ് ചെവിയും മുക്കിന്റെ ദ്വാരങ്ങളും നീക്കം ചെയ്തതെന്ന് മെഡൂസ പറഞ്ഞു.
25,000ത്തിലധികം ആളുകളാണ് മെഡൂസയെ സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്. 1990 മുതൽ 2016 വരെ തനിക്കുണ്ടായ മാറ്റങ്ങൾ മെഡൂസ 'ബിഫോർ & ആഫ്റ്റർ' സീരീസായി പങ്കുവച്ചിട്ടുണ്ട്. യുഎസിലെ അരിസോണയിൽ റിച്ചാർഡ് ഹെർണാണ്ടസ് എന്ന പേരിലാണ് മെഡൂസ ജനിച്ചത്. പാമ്പുകളെക്കുറിച്ച് കണ്ട സ്വപ്നമാണ് പുതിയ ജീവിതയാത്രയിലേക്ക് തന്നെ നയിച്ചതെന്നാണ് മെഡൂസ പറയുന്നത്. ഹാഫ് ഹുമൻ അല്ലെങ്കിൽ അർദ്ധ-ഉരഗ ജീവി എന്നാണവൾ സ്വയം വിശേഷിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates