വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

മൊമോസ് വില്‍ക്കുന്ന ഇംഗ്ലീഷ് അധ്യാപകന്‍, വിവരണം കേട്ടാല്‍ ആര്‍ക്കുമൊന്ന് രുചിച്ചുനോക്കാന്‍ തോന്നും; വൈറല്‍ വിഡിയോ 

കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വിവരിച്ചുകൊടുക്കുന്ന അതേ വ്യക്തതയോടെയാണ് മൊമോസിനെക്കുറിച്ചും പങ്കുവയ്ക്കുന്നത്
Published on

വിഡിയോ കാണാതെ ഈ ഓഡിയോ മാത്രം കേട്ടാല്‍ മൊമോസിനെക്കുറിച്ച് വിവരിക്കുന്ന ഒരു ഇംഗ്ലീഷ് ക്ലാസിലിരുന്ന ഫീല്‍ കിട്ടും. കാരണം, സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഈ വിഡിയോയില്‍ താരം ഒരു ഇംഗ്ലീഷ് അധ്യാപകനാണ്. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വിവരിച്ചുകൊടുക്കുന്ന അതേ വ്യക്തതയോടെയാണ് അദ്ദേഹം താന്‍ തയ്യാറാക്കിയ മൊമോസിനെക്കുറിച്ചും പങ്കുവയ്ക്കുന്നത്. 

വഴിയരികില്‍ മൊമോസ് വില്‍ക്കുകയാണ് അദ്ദേഹം. വീട്ടിലുണ്ടാക്കിയ മൊമോസ് കഴിച്ചുനോക്കൂ. നിങ്ങള്‍ക്ക് ഉറപ്പായും ഇതിന്റെ രുചി ഇഷ്ടപ്പെടും. നല്ല വൃത്തിയായി തയ്യാറാക്കിയതാണ്, ഒരു തവണ പരീക്ഷിച്ചുനോക്കൂ. കഴിക്കുന്ന ആ നിമിഷം ചേരുവകളുടെ രുചിയും അകത്തെ ഫില്ലിങ്ങും എന്താണെന്നറിയും. ഞാന്‍ പറഞ്ഞതുപോലെ മൊമോസിന്റെ പുറത്തെ ലെയറിനുള്ള മാവും ഞാന്‍ തന്നെയാണ് തയ്യാറാക്കിയത്. അത് വളരെ നേര്‍ത്തതുമാണ്', അദ്ദേഹം ഇംഗ്ലീഷില്‍ വിവരിച്ചു. 

വിവരണത്തെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകളേറെയും. ഗ്രാമാറ്റിക്കലി തയ്യാറാക്കിയ മൊമോസ് എന്നടക്കം രസകരമായ കമന്റുകള്‍ ഒരുപാടുണ്ട്. വൃത്തിയെക്കുറിച്ച് പരാമര്‍ശിച്ചതും ഹോംമേഡ് കണ്‍സപ്റ്റും പലരുടെയും കൈയടി നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com