താടിയും മുടിയുമൊക്കെ മഞ്ഞിലുറച്ച് ഐസായി, നൂഡിൽസാകട്ടെ വായുവിൽ വടിപോലെ; യുവാവിന്റെ വിഡിയോ വൈറൽ 

അതിശൈത്യപ്രദേശത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തികഠിനമായ ശൈത്യത്തെയാണ് ഇപ്പോൾ ലോകത്തിന്റെ പലഭാഗത്തുള്ള ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്നത്. മഞ്ഞു മൂടിയ റോഡും മലനിരകളും പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു. ഒന്നിനുമുകളിൽ ഒന്നായി ജാക്കറ്റിട്ടും മൂടിപ്പുതച്ചുമൊക്കെയാണ് പലരും തണുപ്പിനെ നേരിടുന്നത്. ഈ സമയത്ത് അൽപം ചൂടുള്ള ഭക്ഷണം കഴിക്കാൻ ആ​ഗ്രഹിക്കാത്തവർ ആരാണുള്ളത്? ചട്ടിയിൽ നിന്നെടുത്ത് നേരെ വായിലിടാൻ കൊതിതോന്നും. പക്ഷെ കൊടും തണുപ്പിൽ ഇതൊരു സ്വപ്നമായി മാത്രം അവസാനിക്കും എന്നതാണ് വാസ്തവം. 

അതിശൈത്യപ്രദേശത്ത് നിന്ന് ഭക്ഷണം കഴിക്കുന്ന ഒരാളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ആവി പറക്കുന്ന ഭക്ഷണം കഴിക്കുന്നത് കാണാനാണ് ആ​ഗ്രഹിക്കുന്നതെങ്കിൽ ഈ വിഡിയോയിൽ അതില്ല. പകരം കഴിക്കാനെടുത്ത ഭക്ഷണം വടിപോടെ തണുത്തുറഞ്ഞ് നിൽക്കുന്നത് കാണാം. ജെയ്ക്ക് ഫിഷർ എന്നൊരാളാണ് കൊടും തണുപ്പിൽ നൂഡിൽസ് കഴിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. നൂഡിൽസിനേക്കാൾ ഇയാളുടെ താടിയും മുടിയുമൊക്കെയാണ് വിഡിയോയിൽ കൂടുതൽ ശ്രദ്ധിച്ചത്. കൺപീലിയടക്കം മഞ്ഞിലുറഞ്ഞ് ഐസായിരിക്കുന്നത് കാണാം. പാത്രത്തിലെ നൂഡിൽ കഴിക്കാൻ ശ്രമിക്കുമ്പോഴാകട്ടെ സ്പൂണും നൂഡിൽസുമെല്ലാം ഉറഞ്ഞിരിക്കുന്നു. 

വിഡിയോ കണ്ട് അമ്പരപ്പോടെയാണ് പലരും കമന്റ് കുറിച്ചിരിക്കുന്നത്. സ്ഥലം ഏതാണെന്ന് തിരക്കുകയാണ് പലരും. ശരീരത്തിലെ ഐസ് കളഞ്ഞ് സാധാരണ നിലയിലേക്കെത്താൻ എത്ര നേരമെടുത്തെന്നും മുടി ഒറിജിനലാണോ എന്നുമൊക്കെയാണ് എല്ലാവർക്കും അറിയേണ്ടത്. ജെയ്ക്കിന്റെ മുടിയും നൂഡിൽസും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഫ്രോസൺ മുടി ആദ്യമായി കാണുകയാണെന്നുമൊക്കെ ചിലർ കമന്റ് കുറിച്ചിരിക്കുന്നത് കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com