ആഴ്ചയിലൊരിക്കലെങ്കിലും 'മാസ്റ്റര്‍ഡേറ്റിങ്', എന്താണ് ഈ പുതിയ ട്രെന്‍ഡ്? സോഷ്യല്‍മീഡിയയില്‍ വൈറല്‍ 

നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ മാസ്റ്റര്‍ഡേറ്റിങ് അവസരമൊരുക്കും. നിങ്ങളുടെതന്നെ ഇഷ്ടങ്ങളെ കണ്ടെത്താന്‍ ഇത് സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

സോഷ്യല്‍ മീഡിയയിലാകെ വൈറലാകുന്ന ഒരു പുതിയ ട്രെന്‍ഡാണ് 'മാസ്റ്റര്‍ഡേറ്റിങ്'. നിങ്ങളെതന്നെ ഒരു ഡേറ്റിന് കൊണ്ടുപോകുന്നതാണ് സംഭവം. സംഗതി തരംഗമായതോടെ ഒറ്റയ്ക്ക് കോഫി ഷോപ്പിലിരിക്കുന്നതിന്റെയും ബാര്‍, മ്യൂസിയം, പാര്‍ക്ക് എന്നുവേണ്ട ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

വേറാരെയും ഒപ്പം ചേര്‍ക്കാതെ അവരവര്‍ക്കായി കുറച്ച് സമയം മാറ്റിവയ്ക്കുന്നതാണ് സംഭവം. ചിലര്‍ സ്വന്തമായി സമ്മാനങ്ങള്‍ വാങ്ങിയും ഈ ദിവസം ആഘോഷമാക്കും. സ്വയം സ്‌നേഹിക്കുക എന്ന ആശയമാണ് ഈ ട്രെന്‍ഡിലൂടെ കൈമാറുന്നത്. നിങ്ങള്‍ എന്താണെന്നും എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടങ്ങള്‍, ഒറ്റയ്ക്കായിരിക്കുന്ന നിമിഷങ്ങളെ എങ്ങനെ വിനിയോഗിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി സ്വയം തിരിച്ചറിയാനുള്ള സമയമായിരിക്കും മാസ്റ്റര്‍ഡേറ്റിങ്ങ് സമ്മാനിക്കുന്നത്. 

ആഴ്ചയില്‍ ഒരിക്കലെങ്കിലും മാസ്റ്റര്‍ഡേറ്റിങ്ങിനായി സമയം കണ്ടെത്തണമെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ മാസ്റ്റര്‍ഡേറ്റിങ് അവസരമൊരുക്കും. നിങ്ങളുടെതന്നെ ഇഷ്ടങ്ങളെ കണ്ടെത്താന്‍ ഇത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER