ഗോവണിപ്പടികള്‍ ജീവിത വിജയത്തിന്റെ ചവിട്ടുപടികള്‍

vastu sastra of stair case
Updated on
3 min read

രു വിദഗ്ധനായ എന്‍ജിനീയര്‍ ഗോവണി പടികളെ എങ്ങനെ പരിമിതമായ സ്ഥലത്ത് ദൃഢതയോടെ മനോഹരമായി സ്ഥാപിക്കാം എന്ന് ചിന്തിക്കുമ്പോള്‍ വിദഗ്ധനായ വാസ്തു കണ്‍സള്‍ട്ടന്റ് ചിന്തിക്കുന്നത് ഏണിപ്പടിയിലൂടെ ആ വീട്ടില്‍ എങ്ങനെ പോസിറ്റീവായ എനര്‍ജി കൊണ്ടുവരാം എന്നും അതിലൂടെ അതില്‍ താമസിക്കുന്നവര്‍ക്ക് ജീവിതവിജയും സന്തോഷവും സമൃദ്ധിയും കൈവരിക്കാം എന്നുമാണ്.

കോണിപ്പടിക്ക് ഉത്തമമായ സ്ഥാനം ഏതാണ്?

നമ്മുടെ ഭൂമിയിലുള്ള ഓരോ സാധനങ്ങളും യൂണീക്കാണ്. ഏതൊരു വസ്തുവിനും അതിന്റേത് മാത്രമായ പ്രത്യേകതകളും രീതിയും തത്ത്വവും സ്വഭാവവും ഉണ്ടാവും.

കോണിപ്പടിയുടെ ഉത്തമമായ സ്ഥാനം കണക്കാക്കുമ്പോള്‍ ആദ്യമായി ചിന്തിക്കേണ്ടത് കോണിപ്പടിയുടെ ക്വാളിഫിക്കേഷന്‍ അഥവാ അതിന്റെ മാത്രമായ തത്ത്വങ്ങള്‍ എന്തെല്ലാമെന്നാണ്

ഒന്നാമതായി, ഏണിപ്പടികള്‍ക്ക് ഭാരം ഉണ്ട്. അപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് ഭാരം വരേണ്ട ദിശകള്‍ ഏതെല്ലാമാണ്?

രണ്ടാമതായി, ചലനം ഉള്ള വഴിയാണ് കോണിപ്പടി. അതായത് ബെഡ്‌റൂമില്‍ ഉള്ളതുപോലെ, ഇവിടെ ഊര്‍ജ്ജം സ്ഥിരമായി നില്‍ക്കുകയല്ല. മറിച്ച് ചലിച്ചു കൊണ്ടേയിരിക്കുകയാണ്. അപ്പോള്‍ ചലനാത്മകത കൂടുതലായി വരേണ്ട സ്ഥാനം ഏതാണ്?

മൂന്നാമതായി, ഭാരം മുകളിലേക്ക് ഉയര്‍ത്തുകയാണ് കോണിപ്പടിയുടെ ധര്‍മ്മം. 'അപ്പോള്‍ ഉയര്‍ച്ച വേണ്ട സ്ഥലം ഏതാണ്?

കോണിപ്പടികള്‍ക്ക് ഉത്തമമായ സ്ഥാനം പറയുന്നത് പടിഞ്ഞാറോ തെക്കോ ആണ്. എന്നാല്‍ തെക്ക് പടിഞ്ഞാറ് അല്ല. കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന മൂന്ന് വസ്തുതകളും ശരിയാകുന്നത് തെക്കും പടിഞ്ഞാറും ദിശകളിലാണ്. മുകളിലേക്ക് പോകുന്നത് അഗ്‌നിയുടെ സ്വഭാവമായതിനാല്‍ അഗ്‌നി തത്ത്വമായ തെക്ക് കിഴക്കാണ് ഏറ്റവും അനുയോജ്യമായ സ്ഥലം.

കോണിപ്പടികള്‍ ഏതു ദിശയിലേക്ക് തിരിഞ്ഞു പോകണം?

സാധാരണ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്റെ വീട്ടിലെ കോണി തെക്കോട്ടേക്ക് തിരിഞ്ഞ് കിഴക്കോട്ടേക്ക് ആണ് പോകുന്നത്. അത് നല്ലതാണോ?

യഥാര്‍ത്ഥത്തില്‍ കോണി തെക്കോട്ട് തിരിയുന്നുണ്ടോ, കിഴക്കോട്ട് തിരിയുന്നുണ്ടോ, വടക്കോട്ട് തിരിഞ്ഞിരുന്നുണ്ടോ, പടിഞ്ഞാറ് തിരിയുന്നുണ്ടോ എന്നുള്ളതല്ല പ്രാധാന്യം. മറിച്ച് കോണി ക്ലോക്ക് വൈസ് ആണോ ഘടികാരദിശയില്‍ ആണോ അതോ ആന്റിക്ലോക്ക് വൈസ് ആണോ അപ്രദക്ഷിണം ആണോ എന്നതാണ് യഥാര്‍ത്ഥ കാര്യം.

മനുഷ്യന്റെ ജീവിതം പോസിറ്റീവ് ആയി മാറണമെങ്കില്‍ അവിടെ ഘടികാര ദിശ അഥവാ പ്രദക്ഷിണ ദിശയില്‍ ഉള്ള ഒരു ഊര്‍ജ്ജ ചലനം സാധ്യമാകണം. അതായത് നമ്മള്‍ ക്ഷേത്രങ്ങളിലെല്ലാം പോയി പ്രദക്ഷിണം വയ്ക്കുന്നത് പോലെ. നേരെമറിച്ച് നെഗറ്റീവ് ആയാലോ? അവിടുത്തെ ഊര്‍ജ്ജ ചലനം അപ്രദക്ഷിണം ആകുന്നു. ഒരു വീട്ടില്‍ ഊര്‍ജ്ജപ്രവാഹം പ്രദക്ഷിണവും അപ്രദക്ഷിണവും ആകുന്നത് നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ് ആ വീട്ടിലെ ഭൗതികമായി സൃഷ്ടിച്ചിരിക്കുന്ന സ്‌റ്റെയര്‍കെസിന്റെ ചലനദിശ.

വീട്ടിലെ ഗോവണി പടി ആന്റിക്ലോക്ക്‌വൈസ് ആയാല്‍ ആ വീട്ടിലെ ഊര്‍ജ്ജ പ്രവാഹം അപ്രദക്ഷിണം ആകാന്‍ കാരണമാകും. ഇത് ചെറുതായുള്ള ഇറിറ്റേഷനും ആസ്വാസ്ഥ്യങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകും. ഇനി നിങ്ങളുടെ വീട്ടിലെ ഗോവണിപ്പടി ആന്റിക്ലോക്ക് വൈസ് ആണ് എന്ന് കരുതി വിഷമിക്കേണ്ട ആവശ്യമില്ല, കാരണം റെമഡികള്‍ വാസ്തു അഥവാ പരിഹാര വാസ്തു ശാസ്ത്രത്തില്‍ പൊളിച്ചു മാറ്റാതെ തന്നെ ഇതു ശരിയാക്കി എടുക്കാനുള്ള വളരെയധികം വഴികള്‍ ഉണ്ട്.

നമ്മള്‍ മുകളിലേക്ക് കയറുമ്പോള്‍ സാധാരണ ഒരു വ്യക്തിയുടെ വലതുകൈക്കാണ് ശക്തി കൂടുതല്‍. അപ്പോള്‍ അയാള്‍ കയറുമ്പോള്‍ അയാളുടെ വലതു കൈ ഗോവണിപ്പടിയുടെ റെയിലില്‍ പിടുത്തം കിട്ടണം.അപ്പോഴാണ് ഭാരം കൂടിയ നമ്മുടെ ശരീരം പ്രപഞ്ച താളത്തിനൊത്ത് ക്ലോക്ക്വൈസ് ആയി അനായാസേന മുകളിലേക്ക് പൊക്കിക്കൊണ്ട് പോവാന്‍ കഴിയുക.

vastu sastra of stair case
ഉറങ്ങുമ്പോള്‍ എങ്ങോട്ട് തല വയ്ക്കണം? വാസ്തു ശാസ്ത്രം പറയുന്നതെന്ത്?

സ്‌റ്റെപ്പുകള്‍ അഥവാ പടികള്‍ എത്രയെണ്ണം വേണം?

ഗോവണിപ്പടി ആയാലും നമ്മുടെ മുറ്റത്ത് നിന്ന് വീട്ടിലേക്ക് കയറുന്ന പടി ആയാലും എണ്ണത്തിന് പ്രാധാന്യമുണ്ട്. നമ്മുടെ ഉപബോധമനസ്സ് നമ്മളറിയാതെ തന്നെ ഇത് വിലയിരുത്തി കൊണ്ടേയിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം എല്ലാം ഒരുപോലെയാണ്, 'പോസിറ്റീവും നെഗറ്റീവും ഒരുപോലെയാണ്'. എന്നാല്‍ മനുഷ്യന്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണം. നെഗറ്റീവ് ആയത് സ്വീകാര്യമല്ല. ഭൂമിയില്‍ രാവും പകലും ഉണ്ടാകും, നല്ലതും ചീത്തതും ഉണ്ടാവും. പക്ഷേ എനിക്കാണ് എല്ലാം നല്ലതായി, പോസിറ്റീവ് ആയി വേണ്ടത്. 'ഭൂമിയില്‍ എന്ത് നിക്ഷേപിച്ചാലും അത് ലാഭം തരുന്നു. ഉദാഹരണമായി ഒരു മാങ്ങയുടെ അണ്ടി കുഴിച്ചിട്ടാല്‍ ആയിരക്കണക്കിന് മാങ്ങയുണ്ടാകും. ഇവിടെ ലാഭം മാത്രമാണ്. 'അതുപോലെ നമ്മള്‍ ഭൂമിയില്‍ ഒരു വീടു വെച്ചു. അതിലേക്ക് കയറാനുള്ള പടികള്‍ ലാഭം ആയിരിക്കണം.

നമ്മള്‍ ആദ്യമായി പടിയില്‍ കാല് വെക്കുമ്പോള്‍ ലാഭം എന്നു പറയുന്നു. രണ്ടാമത്തെ കാല് അടുത്ത പടിയില്‍ വെക്കുമ്പോള്‍ നഷ്ടം എന്നു പറയുന്നു. 'ലാഭം നഷ്ടം, 'വരവ് ചെലവ് 'ഇന്‍കം എക്‌സ്‌പെന്‍സ്, ഗുണം ദോഷം തുടങ്ങി പ്രാദേശികമായി പലരീതിയിലും ഇത് പറയാറുണ്ട്. സമതലത്തില്‍ എത്തുമ്പോള്‍ ലാഭത്തില്‍ എത്തണം.

ഇവിടെ സ്‌റ്റെപ്പ് അഥവാ പടി എന്നാല്‍ ഒരു കാല്‍വെപ്പ് എന്നാണ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ കാല്‍വെപ്പുകള്‍ വന്നാല്‍ അത് സ്‌റ്റെപ്പ് അല്ല പ്രതലമാണ്. ഒരു പ്രതലത്തില്‍ നിന്നും മറ്റൊരു ഉയര്‍ന്ന പ്രതലത്തിലേക്ക് എത്തിക്കാനുള്ള ചവിട്ടുപടികളാണ് ഗോവണികള്‍. ഇവിടെ നമ്മളുടെ ഉയര്‍ച്ച പോസിറ്റീവ് ആകണമെങ്കില്‍. നമ്മള്‍ താഴത്തെ പ്രതലത്തില്‍ നിന്നും മുകളിലെ പ്രതലത്തില്‍ എത്തുമ്പോള്‍ ലാഭത്തില്‍ എത്തിയിരിക്കണം. നമ്മള്‍ എണ്ണത്തിനെക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്, ലാഭത്തില്‍ ആണോ നമ്മള്‍ മുകളില്‍ എത്തുന്നത് എന്നതിനാണ്. ലാഭം, നഷ്ടം എന്ന ഇരട്ടസംഖ്യയില്‍ പടികള്‍ വന്നാല്‍ പ്രതലത്തില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ ലാഭത്തില്‍ തന്നെ ഉയര്‍ച്ചയില്‍ എത്തിച്ചേരും. പലരും ഈ വസ്തുത ശരിയായും തെറ്റായും വ്യാഖ്യാനിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണകള്‍വരുത്താറുണ്ട്. നമ്മള്‍ ഇത്രമാത്രം ചിന്തിച്ചാല്‍ മതി. നമ്മുടെ കാല് നിര്‍മ്മിതിയില്‍ പതിക്കുമ്പോള്‍ എപ്പോഴും ലാഭത്തില്‍ തുടങ്ങി ലാഭത്തില്‍ അവസാനിക്കണം. അത്രമാത്രം.

ബ്രഹ്മ സ്ഥാനത്ത് സ്‌റ്റെപ്പുകള്‍ വരാമോ?

ബ്രഹ്മസ്ഥാനം അഥവാ വീടിന്റെ നടുഭാഗം ഭാരം കുറഞ്ഞ ആകാശതത്വമാണ്. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ നാലുകെട്ട് ഉണ്ടാക്കുമ്പോള്‍ നടുമുറ്റം ഒഴിച്ചുവിടുന്നത്. എന്നാല്‍ ഗോവണിപ്പടി എന്നത് ഭാരമാണ്, പൃഥ്വി തത്വമാണ്. ആയതിനാല്‍ തന്നെ ഭാരം വരേണ്ട സ്ഥാനത്ത് മാത്രമേ ഗോവണിപ്പടികള്‍ നിര്‍മ്മിക്കാവൂ. ബ്രഹ്മ സ്ഥാനത്ത് ഗോവണിപ്പടി നിര്‍മ്മിച്ചാല്‍ ഹൃദയത്തില്‍ ഭാരം വരുന്നതുപോലെ ആകും. ഇത് ഗൃഹാധിപനും വീടിനും നാശനഷ്ടങ്ങള്‍ വരുത്തും.

വാസ്തുശാസ്ത്രം സമൃദ്ധിയുടെ ശാസ്ത്രമാണ്. ഒരു വീട്ടിലെ ജീവിതവും ജോലിസ്ഥലത്തിലെ പ്രവൃത്തികളും അനായാസം ആകണം. ഒരുപാട് സന്തോഷം നല്‍കണം. സമ്പത്തും സമൃദ്ധിയും ആസ്വദിക്കാനായി 18 ഋഷിമാര്‍ കണ്ടെത്തിയ ഭാഗ്യ കല്പമാണ് വാസ്തു ശാസ്ത്രം. വാസ്തു ശാസ്ത്രം ഉപയോഗിക്കുക സമൃദ്ധിയില്‍ ജീവിക്കുക

ഡോ. നിശാന്ത് തോപ്പില്‍,

വാസ്തു കണ്‍സള്‍ട്ടന്റ്

9744 830 888, 8547 969 788

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com