'പ്രതിമയല്ലല്ലോ, അതൊരു യുവതിയല്ലേ..', പുതിയ പ്രൊമോഷന്‍ തന്ത്രം, വിവാദം - വിഡിയോ

ഹൈ ഹീല്‍സില്‍ മണിക്കൂറുകളോളമാണ് യുവതി ഡിസ്‌പ്ലേ ഫ്ലോറില്‍ നില്‍കുന്നത്
dubai mall
വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യാന്‍ നില്‍ക്കുന്ന യുവതിഇന്‍സ്റ്റഗ്രാം
Updated on
1 min read

മൃ​ഗങ്ങളെ പോലെ മനുഷ്യരെയും കാഴ്ച വസ്തുക്കളാക്കുന്ന നിരവധി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ മുൻപ് ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ പ്രതിമകൾക്ക് പകരം മനുഷ്യരെ ഉപയോ​ഗിക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിൽ അമ്പരപ്പുണ്ടാക്കുന്നത്.

ദുബായിയിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ മാന്റോ ബ്രൈഡ് എന്ന ബ്രാന്‍ഡഡ് ഷോപ്പിന് മുന്നില്‍ പ്രതിമകള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ ഒരു യുവതിയെ നിര്‍ത്തിയിരിക്കുന്നതാണ് ദൃശ്യങ്ങൾ. മാന്റോ ബ്രൈഡിന്റെ വസ്ത്രം ധരിച്ച് ഹൈ ഹീല്‍സില്‍ മണിക്കൂറുകളോളമാണ് യുവതി ഡിസ്‌പ്ലേ ഫ്ലോറില്‍ നില്‍കുന്നത്. പുതിയ ആശയം ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മനുഷ്യരെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നായിരുന്നു പലരുടെയും അഭിപ്രായം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

dubai mall
പാമ്പിനും ചുമ!, കഫ് സിറപ്പ് കുപ്പി വിഴുങ്ങി മൂര്‍ഖന്‍; ഒടുവില്‍ രക്ഷ- വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകള്‍ വിഡിയോയ്ക്ക് താഴെ പ്രതികരിച്ച് രംഗത്തെത്തി. 'മികച്ച ജോലികളൊക്കെ എഐ ചെയ്യും പ്രതിമകളെ ഉപയോഗിച്ചോണ്ടിരുന്ന ജോലികളൊക്കെയാണ് ഇപ്പോള്‍ മനുഷ്യര്‍ക്ക് ബാക്കിയുള്ളത് എന്നായിരുന്നു ഒരാളുടെ കമന്റ്. 'ആധുനിക അടിമത്തം' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

FIFA World Cup 2026
Hindu farmers claim they won't be able to feed themselves, while Muslim men return cows brought to be killed for Bakrid
Oppo Find X9 Ultra
left electoral debacle
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com