ഇറ്റലിയും ഇഡ്ഡലിയും തമ്മില്‍ എന്ത്? അറിയാം കുറച്ച് ഇഡ്ഡലി ചരിത്രം

ദക്ഷിണേന്ത്യക്കാരുടെ തീന്‍ മേശയിലെ പ്രധാന പ്രഭാത വിഭവമായ ഇഡ്ഡലിക്ക് ഇന്ന് ലോകമെമ്പാടും ഫാന്‍സ് ആണ്
ലോക ഇ‍ഡ്ഡലി ദിനം
ലോക ഇ‍ഡ്ഡലി ദിനംഎക്‌പ്രസ് ഫോട്ടോസ്
Updated on
2 min read

പൂ പോലെ മൃദുലമായ ഇഡ്ഡലി ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ദക്ഷിണേന്ത്യക്കാരുടെ തീന്‍ മേശയിലെ പ്രധാന പ്രഭാത വിഭവമായ ഇഡ്ഡലിക്ക് ഇന്ന് ലോകമെമ്പാടും ഫാന്‍സ് ആണ്. ഇന്ന് ലോക ഇഡ്ഡലി ദിനം. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ച ശേഷം ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സുന്ദരന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയാണ്. അരിയും ഉഴുന്നും മാത്രമല്ല പുതിയ കാലത്ത് രുചി ഭേദങ്ങള്‍ക്കായി മത്തങ്ങ മുതല്‍ ശംഖുപുഷ്പവരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പല നിറങ്ങളിലും രുചിയിലും ഇറക്കാറുണ്ട്.

രാമശ്ശേരി ഇഡലി
രാമശ്ശേരി ഇഡലിഎക്‌പ്രസ് ഫോട്ടോസ്

ഇനി കുറച്ച് ഇഡ്ഡലി ചരിത്രമായാലോ!

ദക്ഷിണേന്ത്യക്കാരുടേത് എന്ന് പറയപ്പെടുന്ന നമ്മുടെ ഇഡ്ഡലി സത്യത്തില്‍ ഇന്ത്യക്കാരനല്ലെന്ന് അറിയാമോ? ചില ഭക്ഷണ ചരിത്രകാരന്മാര്‍ പറയുന്നത് ഇഡ്ഡലിയുടെ ജന്മ സ്ഥലം ഇന്തോനേഷ്യ ആണെന്നാണ്. 'കെട്‌ലി' എന്നറിയപ്പെടുന്ന വിഭവമാണ് പിൻകാലത്ത് ഇന്ത്യയിൽ ഇഡ്ഡലി ആയതെന്നാണ് ചരിത്രത്തിൽ പറയുന്നത്.

എഡി 920ലെ ഒരു കന്നഡ കൃതിയില്‍ പരാമര്‍ശിക്കുന്ന വിഭവമായ 'ഇഡ്ഡലിഗെ' എന്ന പേരില്‍ നിന്നാണ് 'ഇഡ്ഡലി' എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. തമിഴില്‍ 17-ാം നൂറ്റാണ്ടില്‍ ആളുകള്‍ 'ഇറ്റലി' എന്നാണ് ഇഡ്ഡലിയെ വിളിച്ചിരുന്നതെന്നും പരാമര്‍ശമുണ്ട്.

ചെന്നൈയിലെ ഇഡ്ഡലി വിതരണക്കാരനായ എനിയവന്‍ എന്ന വ്യക്തി 2015 മാർച്ച് 30ന് 1,328 ഇനം ഇഡ്ഡലികള്‍ ഉണ്ടാക്കി ലോകത്തെ ഞെട്ടിച്ച ദിവസത്തെ അനുസ്മരിച്ചാണ് ലോക ഇഡ്ഡലി ദിനമായി ആചരിക്കാൻ തുടങ്ങിയത്.

എക്‌പ്രസ് ഫോട്ടോസ്
എക്‌പ്രസ് ഫോട്ടോസ്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇഡ്ഡലി ഡയറ്റില്‍

കഥ എന്തുമായാലും ഇഡ്ഡലി ആരോഗ്യകരമായ ഒരു വിഭവമാണ് എന്നതില്‍ തര്‍ക്കമില്ല. പൂ പോലെ മൃദുലമായ ഇഡ്ഡലിയില്‍ ധാരാളം നാരുകളും പ്രൊട്ടീനും അടങ്ങിയിട്ടുണ്ട്. കൂടാതെ ആവിയില്‍ പുഴുങ്ങിയതായതിനാല്‍ എണ്ണമയവും അധിമില്ല. ദഹനത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലോക ഇ‍ഡ്ഡലി ദിനം
മൂന്ന് വർഷം മുൻപത്തെ രഹസ്യവിവാഹം പരസ്യമാക്കി; അബി ആന്റ് ബ്രിട്ടാനി സയാമീസ് ഇരട്ടകളില്‍ ഒരാള്‍ വിവാഹിത, വിഡിയോ

ബഹിരാകാശത്തെക്ക് പോകുന്ന ഇന്ത്യക്കാരുടെ മെനുവിൽ ഇഡ്ഡലി ഉണ്ട്. രണ്ട് രൂപ നാണയത്തിന്റെ വലിപ്പല്‍ ഉണ്ടാക്കുന്ന ഇഡലികളുടെ ഈര്‍പ്പം മുഴുവനായി വലിച്ചെടുത്ത ശേഷമാണ് ബഹിരാകാശ സഞ്ചാരികൾക്കായി പാക്ക് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com