'അതങ്ങ് കൈയിൽ വച്ചാ മതി'- കുട്ടിക്കുരങ്ങന്റെ മുന്നിൽ ഇളിഭ്യനായി പുലിയുടെ മടക്കം; വീഡിയോ വൈറൽ

'അതങ്ങ് കൈയിൽ വച്ചാ മതി'- കുട്ടിക്കുരങ്ങന്റെ മുന്നിൽ ഇളിഭ്യനായി പുലിയുടെ മടക്കം; വീഡിയോ വൈറൽ
'അതങ്ങ് കൈയിൽ വച്ചാ മതി'- കുട്ടിക്കുരങ്ങന്റെ മുന്നിൽ ഇളിഭ്യനായി പുലിയുടെ മടക്കം; വീഡിയോ വൈറൽ
Updated on
1 min read

ളരെ അപൂർവമായി നടക്കുന്ന ഒരു പോരാട്ടത്തിന്റെ വീഡിയോ പങ്കിട്ട് ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ. പുള്ളിപ്പുലിയും കുട്ടിക്കുരങ്ങനും തമ്മിലുള്ള നേർക്കുനേർ അങ്കമാണ് വീഡിയോയിൽ. ശക്തിയും ശൗര്യവും കൂടുതലുള്ള പുലി ഈ പോരാട്ടത്തിൽ വിജയിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. മരത്തിൽ നിന്ന് കുലുക്കി താഴെയിടാനുള്ള പുലിയുടെ ശ്രമമാണ് കുരങ്ങൻ ചെറുത്ത് തോൽപ്പിക്കുന്നത്. പുലിയുടെ കായിക ബലം കുരങ്ങന്റെ ഇച്ഛാ ശക്തിക്ക് മുന്നിൽ പാളിപ്പോകുന്നതാണ് വീഡിയോയിൽ.

വെർവെറ്റ് ഇനത്തിൽ പെടുന്ന കുരങ്ങനെ പിടിക്കാനുള്ള പുള്ളിപ്പുലിയുടെ ശ്രമത്തിനിടെ കുരങ്ങൻ മരത്തിൽ കയറുകയായിരുന്നു. പിന്നാലെ മരത്തിൽ കയറിയ പുള്ളിപ്പുലി കുരങ്ങനിരിക്കുന്ന മരക്കൊമ്പ് കുലുക്കി അതിനെ താഴെയിടാൻ ശ്രമം നടത്തുന്നു. ഏറെ നേരം മരക്കൊമ്പ് കുലുക്കിയിട്ടും പിടിച്ചിരുന്ന ചില്ലയിൽ നിന്ന് കുരങ്ങൻ താഴെ വീഴാതെ നിന്നു. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് പുള്ളിപ്പുലി മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഏതാനു വർഷങ്ങൾ‌ക്ക് മുൻപ് സൗത്ത് ആഫ്രിക്കയിലെ സാബി സാൻ‍‍ഡ്സ് ഗെയിം വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. ഗ്രേ പാർക്കർ എന്നയാളാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.  ശക്തനായ എതിരാളിയ്ക്ക് മുന്നിൽ തോൽക്കാതിരിക്കാൻ പോരാടുന്ന കുരങ്ങൻറെ വീഡിയോയോട് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തുന്നത്.  നിരവധിയാളുകളാണ് വീഡിയോ വീണ്ടും കണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com