ബംഗലൂരു: അന്യഗ്രഹജീവികളെ കണ്ടെത്താന്‍ സംവിധാനം, കേള്‍ക്കുമ്പോള്‍ കൗതുകം തോന്നാം. എന്നാല്‍ ശാസ്ത്രലോകം ആ നിലയിലേക്കും പുരോഗമിക്കുകയാണ്.
ദക്ഷിണാര്‍ധഗോളത്തില്‍ സ്ഥാപിച്ചിരിക്കുന്ന മീര്‍ക്കാറ്റ് റേഡിയോ ടെലിസ്‌കോപ്പാണ് അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനുളള വലിയ ഉദ്യമത്തിന്റെ ഭാഗമാകുന്നത്. പ്രപഞ്ചത്തിലെ അന്യഗ്രഹജീവികളെ കണ്ടെത്താന്‍ 10 കോടി ഡോളര്‍ ചെലവുവരുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ബ്രേക്ക് ത്രൂ ലിസണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍വേയില്‍ മീര്‍ക്കാറ്റ് ടെലിസ്‌കോപ്പുമായി സൗത്ത് ആഫ്രിക്കന്‍ റേഡിയോ ആസ്‌ട്രോണമി ഒബ്‌സര്‍വെറ്ററി സഹകരിക്കും.അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനുളള പര്യവേക്ഷണത്തിന്റെ ഭാഗമായി 10 ലക്ഷം നക്ഷത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. ഇത് മുന്‍പ് നടന്ന എല്ലാ പരിശോധനകളുടെയും ആകെതുകയുടെ 1000 മടങ്ങ് വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മീര്‍ക്കാറ്റ് ടെലിസ്‌കോപ്പിന്റെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ സമാന്തരമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കുക. 24മണിക്കൂറും നിരീക്ഷണം സാധ്യമാക്കുന്ന നിരിക്ഷണ സംവിധാനങ്ങളാണ് ബ്രേക്ക് ത്രൂ സര്‍വ്വേയുടെ ഭാഗമായി ക്രമീകരിക്കുക. മീര്‍ക്കാറ്റുമായുളള സഹകരണം ബ്രേക്ക് ത്രൂ ലിസണിന്റെ കാര്യശേഷി ഉയര്‍ത്തുമെന്ന് അധികൃതര്‍ പറയുന്നു.
ദക്ഷിണാഫ്രിക്കയിലെ കാരൂ മരുഭൂമിയിലാണ് മീര്‍ക്കാറ്റ് ടെലിസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നത്. വാനനിരീക്ഷണത്തിന്റെ ഭാഗമായി 64 ആന്റിനകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ റേഡിയോ ആസ്‌ട്രോണമി ഒബ്‌സര്‍വെറ്ററിയുമായുളള പങ്കാളിത്തം കൂടുതല്‍ മികച്ച ഫലം സാധ്യമാക്കുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
വാനനിരീക്ഷണരംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് സഹായകരമാകുമെന്ന് കരുതുന്ന സ്‌ക്വയര്‍ കിലോമീറ്റര്‍ അരേ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. നിലവിലെ മീര്‍ക്കാറ്റ് ടെലിസ്‌കോപ്പിനേക്കാള്‍ കൂടുതല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വാനനിരീക്ഷണം വിപുലമാക്കാനാണ് പദ്ധതി. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന നിലയില്‍ ലോകത്തെ ഏറ്റവും വലിയ ടെലിസ്‌കോപ്പിന് രൂപം നല്‍കുയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates