പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രപഞ്ചരഹസ്യങ്ങള്‍ ഓരോ ദിവസവും ലോകത്തെ കൂടുതല്‍ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ആകാശത്ത് നക്ഷങ്ങള്‍ പ്രകാശിച്ചു നില്‍ക്കുന്നതാണ് സാധാരണ കാണാറ്. എന്നാല്‍ ഫിലിപ്പൈന്‍ പ്രവിശ്യയായ സുലുയില്‍ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും നവമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ജൂണ്‍ 30ന് ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ഈ ആകാശക്കാഴ്ച കണ്ടത്. 20 മുതല്‍ 30 മിനിറ്റ് വരെ ഈ പ്രതിഭാസം നീണ്ടുനിന്നിരുന്നു.
ഈ പ്രതിഭാസത്തിനു പിന്നില്‍ അദൃശ്യ ശക്തികളാണെന്നു വരെ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രതിഭാസം കുറച്ചുകാലങ്ങളായി കാണുന്നതാണെന്നും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ പ്രത്യക്ഷപ്പെടുന്നതായും പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ഈ ലൈറ്റുകളെ 'ലാന്‍സുക്‌ലാന്‍സുക്' അല്ലെങ്കില്‍ മെഴുകുതിരികള്‍ എന്നാണ് വിളിക്കുന്നത്. ഇവ ദു:ഖമോ സന്തോഷമോ കൊണ്ടുവരുമെന്ന് കരുതുന്നുവരുമുണ്ട്. ചിലര്‍ ഇതിനെ ഭാഗ്യത്തിന്റെ അടയാളമായും കാണുന്നു.
Something pretty cool happened in the Philippines. I want to include it right here. An optical phenomena was sighted in Sulu last week. Vertical beams of light had shown up in the night sky and ignited some curious minds. So what the hell are these? Did ET finally phone home? pic.twitter.com/zhDUgqskqd
— Cami-san
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates