ആനവണ്ടിയില്‍ നിന്ന് ചാടിമറിഞ്ഞ് വെള്ളപ്പൊക്കവും ആഘോഷമാക്കി ചിലര്‍: വീഡിയോ കാണാം

സിനിമാ നടന്‍മാരെയും ക്രിക്കറ്റ് താരങ്ങളെയും ആരാധിക്കുന്നതുപോലെ കേരളസര്‍ക്കാരിന്റെ വാഹന സര്‍വീസായ ആനവണ്ടി എന്ന കെഎസ്ആര്‍ടിസിക്കുമുണ്ട് ആരാധകര്‍.
ആനവണ്ടിയില്‍ നിന്ന് ചാടിമറിഞ്ഞ് വെള്ളപ്പൊക്കവും ആഘോഷമാക്കി ചിലര്‍: വീഡിയോ കാണാം
Updated on
1 min read

സിനിമാ നടന്‍മാരെയും ക്രിക്കറ്റ് താരങ്ങളെയും ആരാധിക്കുന്നതുപോലെ കേരളസര്‍ക്കാരിന്റെ വാഹന സര്‍വീസായ ആനവണ്ടി എന്ന കെഎസ്ആര്‍ടിസിക്കുമുണ്ട് ആരാധകര്‍. മഴ പെയ്താല്‍ പിന്നെ ആനവണ്ടി സ്റ്റാര്‍ ആണ്. മറ്റ് വണ്ടികള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ ആനവണ്ടി വെള്ളക്കെട്ടിലൂടെ വരെ നീന്താറുണ്ട്. ആരാധകര്‍ ഇതിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്ത് ആഘോഷിക്കാറുമുണ്ട്.

കനത്ത മഴ മൂലം ഡാമുകള്‍ നിറഞ്ഞും ഉരുള്‍പ്പൊട്ടിയുമെല്ലാം കേരളത്തിലാകെ വെളളപ്പൊക്കമാണ്. പലയിടത്തും ഗതാഗത സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ നിലമ്പൂരില്‍ നിന്ന് ആരോ പകര്‍ത്തിയ ആനവണ്ടിയുടെ ചിത്രം വൈറലാവുകയാണ്. വെള്ളക്കെട്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആനവണ്ടിയുടെ മുകളില്‍ നിന്ന് താഴെ വെള്ളത്തിലേക്ക് ചാടി മറഞ്ഞ് കുളിക്കുന്നവരുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com