ഇതാ വീണ്ടുമൊരു ഗേ വിവാഹം; പ്രണയം നിറച്ച് നിവേദും റഹിമും; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് 

കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാണ് തങ്ങളെന്നും പ്രഖ്യാപനവും ഇവര്‍ നടത്തി
ഇതാ വീണ്ടുമൊരു ഗേ വിവാഹം; പ്രണയം നിറച്ച് നിവേദും റഹിമും; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് 
Updated on: 
2 min read

രണ്ടാമതൊരു ഗേ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് കേരളം. നികേഷിനും സോനുവിനും പിന്നാലെ വിവാഹം കഴിക്കാനുള്ള തയാറെടുപ്പിലാണ് നിവേദും റഹിമും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളാണ് തങ്ങളെന്നും പ്രഖ്യാപനവും ഇവര്‍ നടത്തി. 

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ നിവേദാണ് തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവെച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തില്‍ നല്‍കിയിരിക്കുന്നത്. ആലപ്പുഴക്കാരനായ റഹിം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന നവീന്‍ പ്രഖ്യാപിച്ചിരുന്നു. താന്‍ ഗേ ആയത് തന്റെ സഹോദരിക്ക് നാണക്കേടാണെന്നും അതിനാല്‍ അവരുടെ മക്കള്‍ക്കൊപ്പം ടിക്ടോക്കില്‍ വിഡിയോ ഇടരുതെന്നും പറഞ്ഞുകൊണ്ടാണ് നിവേദിന്റെ പോസ്റ്റ്. എന്നാല്‍ തന്റെ ജീവിതത്തെ സഹോദരിയുടേതുമായി ബന്ധിപ്പിക്കരുതെന്നും പറയുന്നുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER