ഇത് സര്‍ക്കസാണ് എന്ന് കരുതിയാല്‍ തെറ്റി!; അതിജീവനത്തിനായി 'ഞാണിന്മേല്‍ കളി'യുമായി ഒരു ഗ്രാമം ( വീഡിയോ)

ജീവിതത്തില്‍ സര്‍ക്കസ് കളിക്കേണ്ട ദുരവസ്ഥയുടെ കഥയാണ് മധ്യപ്രദേശിലെ ദേവാസിലെ ഗ്രാമവാസികള്‍ക്ക് പറയാനുളളത്
ഇത് സര്‍ക്കസാണ് എന്ന് കരുതിയാല്‍ തെറ്റി!; അതിജീവനത്തിനായി 'ഞാണിന്മേല്‍ കളി'യുമായി ഒരു ഗ്രാമം ( വീഡിയോ)
Updated on: 
1 min read

ഭോപ്പാല്‍: കയറില്‍ അഭ്യാസം നടത്തുന്നത് സര്‍ക്കസില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ജീവിതത്തില്‍ സര്‍ക്കസ് കളിക്കേണ്ട ദുരവസ്ഥയുടെ കഥയാണ് മധ്യപ്രദേശിലെ ദേവാസിലെ ഗ്രാമവാസികള്‍ക്ക് പറയാനുളളത്.ഞാണിന്മേല്‍ കളി എന്ന് പറയാവുന്ന വിധത്തില്‍ കയറില്‍ കാല്‍ചവിട്ടി , മുകളിലത്തെ കയറില്‍ കൈപിടിച്ച് രണ്ട് സ്ത്രീകള്‍ പുഴ കടക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

അപകടകരമായ രീതിയിലാണ് ഇവര്‍ പുഴ കടക്കുന്നത്. കൈയില്‍ കുടിക്കാനുളള വെളളവുമായാണ് ഒരു സ്ത്രീ പുഴ കടക്കുന്നത്. മറ്റൊരു സ്ത്രീയുടെ പുറത്ത് ഒരു കൊച്ചുകുട്ടിയും ഉണ്ട്. സര്‍ക്കസിലെ പോലെ ബാലന്‍സ് ചെയ്താണ് ഇവര്‍ പുഴ കടന്ന് അവരുടെ ഗ്രാമത്തിലേക്ക് പോകുന്നത്. മറ്റു വഴികളില്ലാത്തതുമൂലം ഇത് ഇവര്‍ക്ക് ഇപ്പോള്‍ ശീലമായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER