ലണ്ടന്‍: ബ്രിട്ടനില്‍ ആഡംബര ജീവിതം നയിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥി ഇന്ത്യക്കാരനായ കോടീശ്വരന്റെ മകളെന്ന് റിപ്പോര്‍ട്ട്. സ്കോട്ലൻഡ് സർവകലാശാല യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ കോടീശ്വര പുത്രിയെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളാണ് റിപ്പോട്ട് ചെയ്തത്. ആരാണ് ഈ കോടീശ്വരൻ എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല.
ആഡംബര വില്ല മാത്രമല്ല കോടീശ്വരൻ പിതാവ് മകൾക്കായി ഒരുക്കിക്കൊടുത്തിരിക്കുന്നത്. വീട്ടിൽ ജീവനക്കാരായി 12 പേരുമുണ്ട്. ഒരു ഹൗസ് മാനേജർ, മൂന്ന് ഹൗസ് കീപ്പർമാർ, ഒരു പൂന്തോട്ടക്കാരൻ, ഒരു വനിതാ പരിചാരിക, ദിവസവുമുള്ള ഭക്ഷണത്തിന് ഒരു പാചകക്കാരൻ, മൂന്ന് സഹായികൾ, ഇഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കാൻ പ്രത്യേകമൊരു പാചകക്കാരൻ, ഡ്രൈവർ എന്നിവരാണ് കൂറ്റൻ മാളികയിലുള്ളത്. സ്കോട്ടിഷ് സർവകലാശാലയിലെ നാല് വർഷത്തെ പഠന കാലത്ത് ഈ 12 പേരും ഈ മാളികയിലുണ്ടാകും.
ഹോസ്റ്റലിൽ താമസിക്കുന്ന മകളുടെ കാര്യം നോക്കാൻ അവിടെ ആരുണ്ടാകുമെന്ന ആധിയായതോടെ പിതാവ് ഏതാനും മാസം മുൻപ് ബ്രിട്ടനിലെ മുൻനിര പത്രത്തിൽ പരസ്യം കൊടുത്തു– ‘പരിചാരകരെ ആവശ്യമുണ്ട്’. റിക്രൂട്ടിങ് ഏജൻസിയായ സിൽവർ സ്വാന്‍ വഴിയായിരുന്നു പരസ്യം. എന്നാൽ കോടീശ്വരൻ ആരാണെന്നോ മകളുടെ പേരോ ഒന്നും ഏജൻസി പുറത്തുവിട്ടിട്ടില്ല.
എപ്പോഴും പ്രസന്നയായ, ഊർജസ്വലയായ പെൺകുട്ടിയെയാണ് വനിതാ പരിചാരകയായി വേണ്ടതെന്ന കാര്യമടക്കം ഉൾപ്പെടുത്തിയായിരുന്നു പരസ്യം. രാവിലെ വിളിച്ചുണർത്തുന്നതു മുതൽ കോളജിൽ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നൽകി ഉറക്കുന്നത് വരെയുള്ള കാര്യങ്ങൾ നോക്കാനാണ് ഈ വനിതാ പരിചാരിക. പെൺകുട്ടിയുടെ എല്ലാ കാര്യങ്ങളും ഈ വനിതാ പരിചാരികയാണു നോക്കേണ്ടത്. ദിനചര്യകളും ഓരോ ദിവസത്തെ പരിപാടികളുമെല്ലാം ചാർട്ട് ചെയ്യുന്നതും ഇവർ തന്നെ. പെൺകുട്ടിയെ കോളജിലേക്ക് ഒരുക്കി അയയ്ക്കുന്നതിനുളള നടപടിക്കും മുൻകയ്യെടുക്കുന്നത് ഈ പ്രധാന പരിചാരികയായിരിക്കും. വസ്ത്രങ്ങൾ വാങ്ങുമ്പോഴും ഷോപ്പിങ്ങിനിടയിലുമെല്ലാം ഇവർ ഒപ്പം കാണും. ഈ പരിചാരികയടക്കം 12 പേർക്കായാണ് പരസ്യം നൽകിയത്.
ഷോപ്പിങ്ങിന് പോകുമ്പോൾ സഹായിയായി മറ്റൊരു പരിചാരികയാണുണ്ടാകുക. പെൺകുട്ടിയെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നതിന് വാതിൽ തുറന്നു നൽകേണ്ടത് പാചകക്കാരനാണ്. സഹായികൾ മൂന്ന് പേരും ഭക്ഷണം വിളമ്പും. മേശയും കസേരകളുമെല്ലാം വൃത്തിയാക്കി വയ്ക്കേണ്ടതും ഇവർ തന്നെ. 12 ജോലിക്കാര്‍ക്കും ശമ്പളം നൽകാൻ മാത്രം പ്രതിവര്‍ഷം 28,42,000 ത്തിലധികം രൂപയാണ് ഇന്ത്യന്‍ കോടീശ്വരന്‍ ചെലവാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates