ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി ഹ്രസ്വചിത്രവുമായി കേരള പൊലീസ്; ‘നല്ലമ്മ’യുടെ തിരക്കഥ യതീഷ്ചന്ദ്ര 

ഗുരുവായൂർ ക്ഷേത്രനടയിൽ മകൻ ഉപേക്ഷിച്ചുപോയ അമ്മയെ പൊലീസ് തിരികെ മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ
ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി ഹ്രസ്വചിത്രവുമായി കേരള പൊലീസ്; ‘നല്ലമ്മ’യുടെ തിരക്കഥ യതീഷ്ചന്ദ്ര 
Updated on: 
1 min read

വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി ഹ്രസ്വചിത്രമൊരുക്കി കേരള പൊലീസ്. ‘നല്ലമ്മ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  കൊടുങ്ങല്ലൂർ തീരദേശ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാന്റോ തട്ടിലാണ്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ്ചന്ദ്രയാണ് ചത്രത്തിന് തിരകഥയൊരുക്കിയിരിക്കുന്നത്. 

അമ്മമാരെ വഴിയരികിൽ ഉപേക്ഷിച്ചുപോകുന്നവർക്കെതിരെ നിയമപരമായി കേസെടുക്കുമെന്ന മുന്നറിയിപ്പുമായാണ് ചിത്രം കാണികളിലേക്കെത്തുക. നടിയും ഡബ്ബിങ് കലാകാരിയുമായ എം തങ്കമണിയാണ് നല്ലമ്മയായി അഭിനയിക്കുന്നത്. സംവിധായകൻ സാന്റോ തട്ടിൽ ആണ് നല്ലമ്മയുടെ മകനായി എത്തുന്നത്. ഗുരുവായൂർ ക്ഷേത്രനടയിൽ മകൻ ഉപേക്ഷിച്ചുപോയ അമ്മയെ പൊലീസ് തിരികെ മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com