ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകളിലേക്ക് ദശലക്ഷക്കണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ സംഭിവിച്ചിട്ടുള്ള ഈ വളര്‍ച്ച ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളിലേക്കാണ് വഴിതുറക്കുന്നതെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക് ഡേറ്റിങ് അടക്കമുള്ള സോഷ്യല്‍ മീഡിയ വളര്‍ച്ചയ്‌ക്കൊപ്പം ഈ ആധുനീക തട്ടിപ്പും പെരുകുകയാണ്.
ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ് കാലത്ത് വന്‍ തള്ളി കയറ്റമെന്നാണ് പഠനം. വിവാഹേതര ഡേറ്റിങ് ആപ്പായ ഗ്ലീഡനില്‍ കോവിഡ് കാലത്ത് മാത്രം 10 ലക്ഷം ഉപഭോക്താക്കളാണുണ്ടായത്. ഇതിനൊപ്പം ടിന്‍ഡര്‍, ബംബിള്‍ തുടങ്ങിയവയുടെ പ്രചാരം വര്‍ദ്ധിക്കുകയുമുണ്ടായി.
തട്ടിപ്പുകാരന്‍ ഇരയുമായി 6-8 മാസത്തെ ദീര്‍ഘമായ പ്രണയ ബന്ധം രൂപപ്പെടുത്തിയെടുക്കും. വൈകാരിക അടുപ്പം കൂടുതല്‍ ആഴമുള്ളതാക്കികൊണ്ട് അവരുടെ സാമ്പത്തിക സ്രോതസ്സ് അറിഞ്ഞെടുക്കും. ഇതുവഴി രണ്ട് കുരുക്കുകളിലേക്കാണ് ഇര വീഴുന്നത്. ഒന്ന് പണവും പ്രണയബന്ധവും നഷ്ടപ്പെടുമെന്ന മാനസിക ആഘാതം. മറ്റൊന്ന് ഈ തട്ടപ്പ് പുറത്തറിയുന്നതുവഴി ഉണ്ടാകുന്ന മാനക്കേട്. ഈ രണ്ട് കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം തട്ടിപ്പുകഥകള്‍ പുറത്തെത്തില്ല എന്നത് തട്ടിപ്പുകാര്‍ക്ക് ഗുണകരമാകും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈന്‍ ഡേറ്റിങ് വ്യവസായം പുതിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ 63 ശതമാനം പേരും ഇത്തരം തട്ടിപ്പുകള്‍ക്ക് ഒരിക്കലെങ്കിലും ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളും മധ്യവയസ്‌കരുമൊക്കെയാണ് ഇത്തരം തട്ടിപ്പുകളില്‍ പലപ്പോഴും ഇരകളാകുന്നത്.
പലപ്പോഴും പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നു എന്ന തോന്നലുണ്ടാക്കി ഇരുവരും ജീവിതത്തെക്കുറിച്ച് ഒരേ കാഴ്ചപ്പാടുള്ളവരാണെന്ന വിശ്വാസം ഇരകളില്‍ ഉണ്ടാക്കിയെടുത്താണ് ഇക്കൂട്ടര്‍ മുന്നേറുന്നത്. ആദ്യമായി പരിചയപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രണയം തുറന്നുപറയുകയും പിന്നാലെ അടുപ്പം സ്ഥാപിക്കുകയുമാണ് ഇവരുടെ രീതി. ഇതിനുശേഷം തമ്മില്‍ കാണാനുള്ള സാധ്യതകളെക്കുറിച്ചാകും ചര്‍ച്ചകള്‍. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ പല കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം വഴിമാറിപ്പോകും. അപകടം, മരണം എന്നിങ്ങനെ നീളും കാരണങ്ങള്‍.
അത്യാവശ്യഘട്ടങ്ങളില്‍ സംഭവിച്ച മെഡിക്കല്‍ എമര്‍ജന്‍സി എന്ന കാരണം ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെട്ടുതുടങ്ങും. ഒരിക്കല്‍ പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ പുതിയ കഥയുമായെത്തും. ചെറിയ സമ്മാനങ്ങളിലേക്ക് നീങ്ങുന്ന ആവശ്യങ്ങളുടെ പട്ടിക പിന്നീട് വിലക്കൂടുതലുള്ള സാധനങ്ങളിലേക്ക് കടക്കും. ഈ ഘട്ടത്തില്‍ ഇരയ്ക്ക് പങ്കാളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിത്തുടങ്ങും. സാവധാനം ബന്ധം അവസാനിപ്പിക്കാം എന്ന തോന്നലിലേക്ക് എത്തിത്തുടങ്ങുകയും ചെയ്യും. എന്നാല്‍ ഈ ഘട്ടത്തില്‍ ഇര അയച്ചുനല്‍കിയിട്ടുള്ള സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ഭീഷണി ആരംഭിക്കും.
തട്ടിപ്പാണെന്ന് മനസ്സിലാകുമ്പോള്‍ ഇര വലിയ മാനസ്സിക തകര്‍ച്ചയിലൂടെ കടന്നുപോകും. വൈകാരികമായി ബലാല്‍സംഗം ചെയ്യപ്പെട്ട അവസ്ഥയായിരിക്കും ഇവര്‍ അഭിമുഖീകരിക്കുക. ഇരയുടെ ഇത്തരം വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞുതന്നെയാണ് തട്ടിപ്പ് ലക്ഷ്യമിടുന്നവര്‍ ആളെ കണ്ടെത്തുന്നതും അടുക്കുന്നതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates