'എന്റെ ആണുങ്ങള്‍'; കേരളത്തിലെ ആണുങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കാന്‍ രണ്ടാമത്തെ ആത്മകഥയുമായി നളിനി ജമീല

പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായ റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍കര്‍ ആണ് ആദ്യം പുറത്തിറക്കുന്നത്
'എന്റെ ആണുങ്ങള്‍'; കേരളത്തിലെ ആണുങ്ങളുടെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കാന്‍ രണ്ടാമത്തെ ആത്മകഥയുമായി നളിനി ജമീല
Updated on: 
1 min read


ഒരു ലൈംഗിക തൊഴിലാളികളുടെ ജീവിതം മലയാളിക്ക് പറഞ്ഞുതന്ന നളിനി ജമീല രണ്ടാമത്തെ പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുന്നു. 'എന്റെ ആണുങ്ങള്‍' എന്ന പേരിലാണ് നളിനി ജമീല തന്റെ ജീവിത കഥയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നത്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായ റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍കര്‍ ആണ് ആദ്യം പുറത്തിറക്കുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എന്ന പേരില്‍ എഴുതിയ നളിനി ജമീലയുടെ ജീവിത കഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ച പുരുഷന്മാരുടെ എട്ടു കഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുസ്തകം ഇറക്കുന്നത്. 1970 കള്‍ തൊട്ട് മൂന്ന് പതിറ്റാണ്ടുകാലത്തെ ജീവിതത്തില്‍ പരിചയപ്പെട്ടവരെയാണ് നളിനി ജമീല തന്റെ പുസ്തകത്തിലൂടെ ഓര്‍ത്തെടുക്കുന്നത്. തന്റെ ജീവിതത്തിലേക്ക് വെറുതെ വന്നുപോയവരും മറക്കാനാവാത്ത വേദന സമ്മാനിച്ചവരും തന്നെ ചതിച്ചവരുമെല്ലാം പുസ്തകത്തിലുണ്ടാകും.  ലൈംഗികത്തൊഴിലാളിയുടെ വൈകാരിക ജീവിതവും മലയാളി ആണിനെക്കുറിച്ചുള്ള അപൂര്‍വ നിരീക്ഷണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേരളത്തിലെ ആണുങ്ങള്‍ എന്ന ആമുഖത്തില്‍ പുരുഷന്മാരുടെ കള്ളത്തരങ്ങള്‍ തുറന്നെഴുതിയിരിക്കുകയാണ് നളിനി ജമീല. 

ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എന്ന പുസ്തം 2005 ലാണ് നളിനി ജമീല പുറത്തിറക്കുന്നത്. മികച്ച പ്രതികരണമാണ് പുസ്തകത്തിന് ലഭിച്ചത്. ലൈംഗിക തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നില്‍ തുറന്നുവെക്കുന്നതായിരുന്നു ഈ പുസ്തകം. രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജന്‍ എന്നിവരുടെ സഹായത്തോടെയാണു നളിനി ജമീല പുസ്തകം പുറത്തിറക്കുന്നത്. രേഷ്മ ഭരദ്വാജാണ് എന്റെ ആണുങ്ങളെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com