ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ നടത്തിയ ലേലത്തിലാണ് ഒരു കുപ്പി പാലിന് ഇത്രയും തുക ലഭിച്ചത്
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
Updated on: 
1 min read

ആലപ്പുഴ: ലേലത്തില്‍ വെച്ച ഒരു കുപ്പി പാലിന് ലഭിച്ചത് 20000 രൂപ. പാലിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാകും എന്ന് കരുതിയെങ്കില്‍ തെറ്റി. പള്ളി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ നടത്തിയ ലേലത്തിലാണ് ഒരു കുപ്പി പാലിന് ഇത്രയും തുക ലഭിച്ചത്. 

ആലപ്പുഴ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ലേലം നടന്നത്. പെന്‍ഷന്‍, ചികിത്സാസഹായം എന്നിവയ്ക്ക് പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ലേലം. 500 രൂപയിലാണ് ഒരു കുപ്പി പാലിനുള്ള ലേലം തുടങ്ങിയത്. ഒടുവില്‍ വന്ന് നിന്നത് 20000 രൂപയിലും. 

പാല് ലേലത്തില്‍ വെച്ചതിന് പുറമെ, ചക്ക, മാങ്ങ തുടങ്ങിയ കാര്‍ഷിക വിളകളും ലേലത്തിലേക്കെത്തി. എല്ലാം കൂടി 3.5 ലക്ഷം രൂപയാണ് ഇടവകാംഗങ്ങള്‍ക്കിടയില്‍ നടത്തിയ ലേലത്തിലൂടെ പിരിഞ്ഞു കിട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com