ഓടുന്ന ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി: സാഹസം കാട്ടിയ യുവാവ് പിടിവിട്ട് താഴെവീണു

ഓടുന്ന ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി: സാഹസം കാട്ടിയ യുവാവ് പിടിവിട്ട് താഴെവീണു

ഓടുന്ന ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത യുവാവ് അപകടത്തില്‍പ്പെട്ടു.
Published on


ന്യൂഡല്‍ഹി: ഓടുന്ന ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്ത യുവാവ് അപകടത്തില്‍പ്പെട്ടു. കിലോമീറ്ററോളം എക്‌സ്പ്രസ് ട്രെയിനിന്റെ ജനാലയില്‍ തൂങ്ങിക്കിടന്നാണ് ഈ യുവാവ് സാഹസം കാട്ടിയത്. അതിരുകടന്ന സാഹസം യുവാവിനെ വന്‍ അപകടത്തിലേക്കാണ് കൊണ്ടെത്തിച്ചത്.

കുറേ സമയം കഴിഞ്ഞപ്പോള്‍ വേഗത്തില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പിടിവിട്ട യുവാവ് താഴെ വീണു. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളില്‍ കയറാന്‍ യുവാവ് ശ്രമിക്കുകയായിരുന്നു. അതിന് കഴിയാതെ വന്നതോടെയാണ് പിടിവിട്ട് താഴെ വീണത്.

യുവാവ് തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് അപായ ചങ്ങല വലിക്കാതെ യാത്രക്കാര്‍ മൊബൈലില്‍ ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലായി. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട യുവാവിന് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല.

ട്രെയിനില്‍ തൂങ്ങിക്കിടന്ന് യുവാക്കള്‍ സാഹസം കാട്ടി അപകടത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. ട്രെയിനില്‍ ഓടിക്കയറരുതെന്നും തൂങ്ങിക്കിടന്ന് യാത്ര ചെയ്യരുതെന്നും യാത്രക്കാര്‍ക്ക് റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷേ ഇത് പാലിക്കാതെ നിരവധി പേരാണ് അപകടത്തില്‍പ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com