കടലില്‍ ഗംഭീര പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ക്കായെത്തി, പോസ് ചെയ്യുന്നതിനിടയില്‍ തിരമാലകള്‍ ആഞ്ഞടിച്ചു; കുളമായ ഒരു ഫോട്ടോഷൂട്ടിന്റെ കഥ 

തിരമാലയുടെ ശക്തിയില്‍ കടലില്‍ വീണുപോകുന്ന ദമ്പതിമാരുടെ ചിത്രമാണ് ക്യാമറാമാന് പകര്‍ത്താന്‍ കിട്ടിയത്
കടലില്‍ ഗംഭീര പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ക്കായെത്തി, പോസ് ചെയ്യുന്നതിനിടയില്‍ തിരമാലകള്‍ ആഞ്ഞടിച്ചു; കുളമായ ഒരു ഫോട്ടോഷൂട്ടിന്റെ കഥ 
Updated on
1 min read

വിവാഹത്തിന് മുമ്പും ശേഷവുമൊക്കെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. വ്യത്യസ്തത കൊണ്ടുവരാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ മത്സരം തന്നെയായിക്കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ നടന്ന ഒരു ഫോട്ടോഷൂട്ട് കുളമായതാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. 

കടല്‍തീരത്ത് നടത്തിയ ഫോട്ടോഷൂട്ട്, തിരമാലകള്‍ ആഞ്ഞടിച്ച് കുളമാകുകയായിരുന്നു. ചിത്രങ്ങള്‍ ഉദ്ദേശിച്ചതുപോലെയല്ല വന്നതെങ്കിലും മനോഹരങ്ങളായ ആ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ടെക്‌സസില്‍ നടന്ന ടിം-ബെക്കാ ദമ്പതികളുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. 

കഴിഞ്ഞ മാസം അലാസ്‌കയില്‍ വച്ച് വിവാഹിതരായ ഇരുവരും വിവാഹ വസ്ത്രത്തില്‍ തന്നെയാണ് പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ പകര്‍ത്താനെത്തിയത്. ഒരുങ്ങിയെത്തിയ ഇരുവരും മണല്‍തരികള്‍ക്ക് മീതേ മനോഹരമായ പോസുകളില്‍ നിന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഭീമന്‍ തിരമാലകള്‍ ഇവര്‍ക്ക് മീതെ ആഞ്ഞടിച്ചത്. തിരമാലയുടെ ശക്തിയില്‍ കടലില്‍ വീണുപോകുന്ന ദമ്പതിമാരുടെ ചിത്രമാണ് ക്യാമറാമാന് പകര്‍ത്താന്‍ കിട്ടിയത്. 

തീരത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു തങ്ങള്‍ എത്തിയതെന്നും വസ്ത്രങ്ങള്‍ നനയ്ക്കാന്‍ വിചാരിച്ചിരുന്നില്ലെന്നും ടിം പറയുന്നു. പക്ഷെ തിരമാലകള്‍ ഇരുവരെയും അടിമുടി നനച്ചെടുത്തു. എന്തുതന്നെയായാലും ഫോട്ടോഷൂട്ട് ഇതിനകം വൈറലായിക്കഴിഞ്ഞു. ചിത്രങ്ങള്‍ കണ്ടാല്‍ ഒരു റൊമാന്റിക് സിനിമ കണ്ട പ്രതീതി ആണെന്നാണ് കമന്റുകള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com