പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കലക്ടറുടെ മകള്‍ പഠിക്കുന്നത് അംഗന്‍വാടിയില്‍; പ്രചോദനമേകുന്ന പ്രവൃത്തിയെന്ന് പ്രശംസ; കൈയടി

പ്രദേശത്തെ പ്രൈവറ്റ് പ്ലേ സ്‌കൂളിനേക്കാള്‍ എത്രയോ മെച്ചമാണ് അംഗന്‍വാടിയെന്ന് പങ്കജ് ജയ്ന്‍ വ്യക്തമാക്കി
Published on

ഭോപ്പാല്‍: കുട്ടികളെ പ്ലേ സ്‌കൂളിലും മറ്റും വിടുന്നത് ഇന്ന് ഗ്രാമപ്രദേശങ്ങളില്‍ പോലും സര്‍വ സാധാരണമാണ്. അംഗന്‍വാടികളൊക്കെ ഉണ്ടാകുമെങ്കിലും കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ പ്രൈവറ്റ് പ്ലേ സ്‌കൂളില്‍ ചേര്‍ക്കാനാണ് മിക്ക മാതാപിതാക്കളും താത്പര്യപ്പെടാറുള്ളത്. 

എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായൊരു നിലപാടാണ് മധ്യപ്രദേശിലെ കട്‌നി ജില്ലാ കലക്ടര്‍ പങ്കജ് ജയ്ന്‍ കണ്ടെത്തിയത്. അദ്ദേഹം തന്റെ മകളെ അംഗന്‍വാടിയിലാണ് ചേര്‍ത്തത്. പ്രദേശത്തെ പ്രൈവറ്റ് പ്ലേ സ്‌കൂളിനേക്കാള്‍ എത്രയോ മെച്ചമാണ് അംഗന്‍വാടിയെന്ന് പങ്കജ് ജയ്ന്‍ വ്യക്തമാക്കി. 

ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളില്‍ ചേര്‍ക്കണമെന്നാണ് പങ്കജിന്റെ പ്ലോ സ്കൂൾഅഭിപ്രായം. അടിസ്ഥാന വികസനങ്ങളിലടക്കം ഇത്തരം സ്ഥാപനങ്ങളില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കപ്പെടുന്നതിന് അതൊരു കാരണമാകുമെന്നും പങ്കജ് പറയുന്നു. 

പങ്കജ് ജയ്ന്‍ മകളെ അംഗന്‍വാടിയില്‍ ചേര്‍ത്തതിന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തെഴുതി. ഈ കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി. 

' പൊതു സേവകര്‍ സമൂഹത്തിന് പ്രചോദനമാകണം. അവരുടെ പെരുമാറ്റത്തിനനുസരിച്ച് സമൂഹം പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണ് നിങ്ങളുടെ ശ്രമങ്ങള്‍. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ കൂടുതല്‍ ആശയ വിനിമയം സാധ്യമാക്കും. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വിശ്വസ്തതയും സമര്‍പ്പണവും നിങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു'- ആനന്ദിബെന്‍ കത്തില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com