കുഞ്ഞിനോടുള്ള വാത്സല്യത്തില്‍ എന്ത് പുലി, എന്ത് സിംഹം; പുലിക്കുട്ടി സിംഹക്കുട്ടിയായി (വീഡിയോ)

അമ്മയെ നഷ്ടമായ പുലിക്കുട്ടിക്ക് വാത്സല്യത്തണലൊരുക്കി ഒരു പെണ്‍സിംഹം
കുഞ്ഞിനോടുള്ള വാത്സല്യത്തില്‍ എന്ത് പുലി, എന്ത് സിംഹം; പുലിക്കുട്ടി സിംഹക്കുട്ടിയായി (വീഡിയോ)
Updated on
1 min read


അഹമ്മദബാദ്: അമ്മയെ നഷ്ടമായ പുലിക്കുട്ടിക്ക് വാത്സല്യത്തണലൊരുക്കി ഒരു പെണ്‍സിംഹം. ഗുജറാത്തിലെ ഗിര്‍ വനത്തിലാണ് അപൂര്‍വമായ സ്‌നേഹബന്ധത്തിന് വേദിയൊരുങ്ങിയത്. തന്റെ കുട്ടികള്‍ക്കെപ്പം പുലിക്കുട്ടിയെയും പാലൂട്ടുന്ന പെണ്‍സിംഹം കരുതലോടെയാണ് അതിനെ സംരക്ഷിക്കുന്നത്. അമ്മയെ നഷ്ടപ്പെട്ട ഒന്നരമാസം പ്രായമുള്ള പുലിക്കുട്ടിയെ രണ്ട് സിംഹക്കുട്ടികള്‍ക്കൊപ്പം സ്വന്തം കുട്ടിയായിത്തന്നെ സംരക്ഷിക്കുന്ന സിംഹത്തിന്റെ ചിത്രം പുറത്തുവിട്ടത് വടക്കന്‍ ഗിര്‍ വനംവകുപ്പിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ധീരജ് മിത്തലാണ്.

ചിത്രങ്ങളില്‍ സിംഹത്തിനൊപ്പം പുലിക്കുട്ടി നടക്കുന്നതും പാല്‍ കുടിക്കുന്നതും കാണാം. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് അസാധാരണമായ ഈ സംഭവം വാച്ചര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. 'സിംഹം പുലിയെ കൊല്ലുന്നതാണ് സാധാരണ കാണാറുള്ളത്. എന്നാല്‍ ഇത്രയും ആഴത്തിലുള്ള ബന്ധം അസാധാരണമാണ്. ആ പുലിക്കുട്ടിക്ക് അമ്മസിംഹം നല്‍കുന്ന സൂചനകളും ശബ്ദവും മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അതിനെ അമ്മ ഉപേക്ഷിച്ചതായിരിക്കാം. ചിലപ്പോള്‍ സിംഹത്തെപ്പേടിച്ച് അടുത്തുവരാത്തതുമാകാം'. എന്തായാലും നിരീക്ഷണം തുടരും. പുലിക്കുട്ടിയെ സിംഹത്തിന്റെയടുത്തുനിന്ന് മാറ്റാന്‍ പദ്ധതിയില്ല' മിത്തല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com