കുളിക്കാന്‍ തീരെ ഇഷ്ടമല്ലാത്തവര്‍ക്ക് ഈ ചെറുപ്പക്കാരന്‍ ഒരു പ്രചോദനമാകും

തണുത്തുറഞ്ഞ കാലാവസ്ഥയില്‍ വെള്ളം ശരീരത്തില്‍ വീഴുന്നത് തന്നെ പലര്‍ക്കും ബോധക്ഷയം വരെ സംഭവിക്കാവുന്ന കാര്യമാണ്.
കുളിക്കാന്‍ തീരെ ഇഷ്ടമല്ലാത്തവര്‍ക്ക് ഈ ചെറുപ്പക്കാരന്‍ ഒരു പ്രചോദനമാകും
Updated on
1 min read

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാത്തൊരിഷ്ടമാണ് എല്ലാവര്‍ക്കും തണുപ്പുകാലത്തോട്.. അതുകൊണ്ടല്ലേ തണുപ്പുള്ള സ്ഥലങ്ങള്‍ എല്ലാ കാലത്തും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാകുന്നത്. പക്ഷേ ഈ സമയത്ത് കുളിക്കാന്‍ പലര്‍ക്കും മടിയാകും വെള്ളം കണ്ടാലേ അലര്‍ജിയുണ്ടാകും.

എപ്പോഴും ചൂടുള്ള ബ്ലാങ്കറ്റിനുള്ളിലിരിക്കാന്‍ കഴിഞ്ഞാല്‍ ഏറെ സന്തോഷം. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ വെള്ളം ശരീരത്തില്‍ വീഴുന്നത് തന്നെ പലര്‍ക്കും ബോധക്ഷയം വരെ സംഭവിക്കാവുന്ന കാര്യമാണ്.

കടുത്ത തണുപ്പ് മൂലം വെള്ളം തൊടാതെയുള്ള ഒരു കുളിസീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തണുപ്പുകാലത്ത് രാവിലെ അമ്മ എന്നോട് കുളിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇങ്ങനെയാണ് ചെയ്യുക' എന്ന് കാപ്ഷനോടെ ഫേസ്ബുക്കിലും വാട്‌സ്ആപിലുമൊക്കെ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം 376, 993 ആളുകള്‍ കണ്ടുകഴിഞ്ഞു. 

വെള്ളം നിറച്ച ടാങ്കിന് സമീപം തോര്‍ത്തും സോപ്പുമായെത്തി, ഒരു തുള്ളി വെള്ളം പോലും ശരീരത്തില്‍ ഒഴിക്കാതെ അറച്ച് നില്‍ക്കുന്ന യുവാവിന്റെ രസകരമായ ഈ വീഡിയോ കണ്ടാല്‍ ആരായാലും ചിരിച്ച് മണ്ണ് കപ്പും. പലര്‍ക്കും സ്വന്തം അനുഭവത്തോട് സാമ്യം തോന്നിയാല്‍ തികച്ചും സ്വാഭാവികം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com