കൊച്ചി മെട്രോ അവരെ ഒന്നിപ്പിച്ചു; ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് വരന്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍

ട്രെയിനിങ്ങിന് പോയപ്പോഴായിരുന്നു ഇരുവരും കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നതും ഒരുമിച്ചു ജീവിത യാത്ര തുടരാന്‍ തീരുമാനിക്കുന്നതും
കൊച്ചി മെട്രോ അവരെ ഒന്നിപ്പിച്ചു; ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് വരന്‍ സ്റ്റേഷന്‍ കണ്‍ട്രോളര്‍
Updated on
1 min read

കൊച്ചി: മെട്രോയില്‍ ജോലിക്കായി എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയപ്പെടുന്നത്. കൊച്ചി മെട്രോയില്‍ ട്രെയിന്‍ ഓപ്പറേറ്ററായ അഞ്ജു കൊച്ചി സ്വദേശിയാണ്. സ്‌റ്റേഷന്‍ കണ്‍ട്രോളറായ വിനീത് തിരുവനന്തപുരത്തുകാരനും. കൊച്ചി മെട്രോ ഇരുവരേയും ഒന്നിപ്പിച്ചു. 

കൊച്ചി മെട്രോയിലൂടെ പൂവിട്ട ഇരുവരുടേയും പ്രണയം വ്യാഴാഴ്ച വിവാഹത്തിലേക്കെത്തി. മെട്രോയ്ക്കായി ബാംഗ്ലൂരില്‍ ട്രെയിനിങ്ങിന് പോയപ്പോഴായിരുന്നു ഇരുവരും കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നതും ഒരുമിച്ചു ജീവിത യാത്ര തുടരാന്‍ തീരുമാനിക്കുന്നതും. 

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അധികൃതര്‍ തന്നെയാണ് ഇരുവരുടേയും വിവാഹ വാര്‍ത്ത അറിയിച്ച് ആശംസ നേര്‍ന്നത്.കേരളത്തിന്റെ രണ്ടറ്റത്ത് നിന്നുമുള്ള രണ്ടു പേരെ കൂട്ടിചേര്‍ക്കാന്‍ കഴിഞ്ഞതില്‍ കൊച്ചി മെട്രോയ്ക്ക് ചാരിതാര്‍ഥ്യമുണ്ട്. മുന്നോട്ടുള്ള യാത്രയില്‍ തടസങ്ങളൊന്നുമില്ലാതെ മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കട്ടേയെന്നും കെഎംആര്‍എല്‍ ആശംസിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com