കൊറോണക്കാലത്ത് വീഡിയോ കോളിലൂടെ ഒരു കല്ല്യാണം! വൈറൽ

കൊറോണക്കാലത്ത് വീഡിയോ കോളിലൂടെ ഒരു കല്ല്യാണം! വൈറൽ
കൊറോണക്കാലത്ത് വീഡിയോ കോളിലൂടെ ഒരു കല്ല്യാണം! വൈറൽ
Updated on: 
1 min read

പട്ന: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും എടുത്തിട്ടുള്ളത്. ഇപ്പോഴിതാ നിയന്ത്രണങ്ങളെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം നടത്തിയിരിക്കുകയാണ് വരനും വധുവും. 

ബീഹാറിലെ പട്ന ജില്ലയിലാണ് വിവാഹ നടപടികൾ വീഡിയോ കോളിലൂടെ പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്. 

വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. 63 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ വാർത്താ ഏജൻസിയായ എഎൻഐയാണ് ഷെയർ ചെയ്തിരിക്കുന്നത്. പുരോഹിതൻ മതപരമായ ചടങ്ങുകൾ നടത്തുന്നതും ശേഷം ബന്ധുക്കൾ പരസ്പരം കെട്ടിപ്പിടിച്ച് 'മുബാറക്' പറയുന്നതും വീ‍‍ഡിയോയിൽ കാണാം.

നേരത്തെ തെലങ്കാനയിലെ വധൂ വരന്മാർ ഓൺലൈൻ വഴി വിവാഹം കഴി‍ച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വരൻ മുഹമ്മദ് അദ്നാൻ ഖാൻ സൗദിയിൽ ആയിരുന്നതിനാലാണ് ഓൺലൈനിലൂടെ വിവാഹം കഴിക്കാൻ അവരെ പ്രേരിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com