ചെന്നൈ: പശ്ചിമഘട്ടത്തില്‍ കണ്ടുവരുന്ന കാട്ടുകൂണുകളില്‍ നിന്നും കാന്‍സറിനെ ചെറുക്കാനുള്ള മരുന്ന് വികസിപ്പിച്ചെടുത്തതിന്റെ പേറ്റന്റ് ഇന്ത്യാക്കാര്‍ക്ക്. മദ്രാസ് സര്‍വകലാശാലയിലെ പ്രൊഫസറായ വെങ്കടേശന്‍ കവിയരശനും അദ്ദേഹത്തിന്റെ കീഴില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥി ജെ മഞ്ജുനാഥനും ലഭിച്ചു. 2012ലാണ് ഈ കണ്ടുപിടിത്തത്തിലെ പേറ്റന്റിനായി സര്‍വകലാശാല അപേക്ഷ നല്‍കിയിരുന്നത്. 1960 മുതല്‍ കൂണുകളുടെ ഔഷധഗുണങ്ങളെ കുറിച്ച് പഠനം നടത്തിവരുന്നയാളാണ് പ്രൊഫസര്‍ കവിയരശന്‍.
കൂണില്‍ നിന്നും കാന്‍സറിനെ പ്രതിരോധിക്കുന്ന ലെന്റിനസ് ട്യൂബര്‍ഗം എന്ന വസ്തുവാണ് ഇരുവരും ചേര്‍ന്ന് വേര്‍തിരിച്ചെടുത്തത്. ഉയര്‍ന്ന പോഷകഗുണമുള്ള ഈ ഘടകം ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മരക്കാലന്‍ എന്നാണ് പ്രാദേശികമായി ഈ കൂണിനത്തിനെ വിളിക്കുന്നത്.
പ്രത്യേക സമയങ്ങളില്‍ മാത്രമേ ഇത്തരം കൂണുകള്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടാകുന്നുള്ളൂവെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തിലെ കന്യാകുമാരിപ്രദേശത്ത് നിന്നും കൊല്ലിമലയില്‍ നിന്നുമാണ് പ്രധാനമായും മരക്കാലന്‍ കൂണുകളെ കണ്ടെത്തിയത്. കൊല്ലിമലയില്‍ താമസിക്കുന്ന ആദിവാസികള്‍ കാലങ്ങളായി ഈ കൂണുകള്‍ ഭക്ഷണത്തിനായി ഉപയോഗിച്ച് വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates