ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങിയ സംഭവം: അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തി

അതേസമയം സിഡിവി മൃഗങ്ങളുടെ മരണത്തിനു കാരണമാകില്ല എന്നും പ്രതിരോധ ശേഷിയെ ബാധിക്കുക മാത്രമാണ് ചെയ്യുക എന്നുമാണ് അഡീഷണല്‍ സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറയുന്നത്.
ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങിയ സംഭവം: അപൂര്‍വ്വ വൈറസ് ബാധയെന്ന് കണ്ടെത്തി
Updated on
1 min read

ഗിര്‍ വനത്തില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 23 സിംഹങ്ങളാണ് ചത്തൊടുങ്ങിയത്. ചെറിയ സമയത്തിനുള്ളില്‍ ഇത്രയും സിംഹങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ സിംഹങ്ങള്‍ക്ക് അപൂര്‍വ്വ വൈറസ് ബാധിച്ചിരുന്നുവെന്ന് കണ്ടെത്തി. 

ചത്തവയില്‍ 11 സിംഹങ്ങള്‍ക്കാണ് കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസും (സിഡിവി) പ്രോട്ടോസോള്‍ അണുബാധയും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഏതാനും സിംഹങ്ങള്‍ കൂടി ഗുരുതരാവസ്ഥയിലാണ്. 

അമ്രേലി ജില്ലയില്‍ ഗിര്‍വനത്തിലെ ദല്‍ഖാനിയ റേഞ്ചില്‍ സരാസിയയിലെ സിംഹങ്ങള്‍ക്കാണ് രോഗം പടര്‍ന്നത്. സെപ്തംബര്‍ 12നും 19നും ഇടയില്‍ 11 സിംഹങ്ങളുടെ ജഡം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെ പിടികൂടി ജാംവാലയിലെ നിരീക്ഷണകേന്ദ്രത്തിലാക്കി. ഇവിടെ വച്ചാണ് 12 സിംഹങ്ങള്‍ ചത്തത്. ഗിര്‍ വനത്തില്‍ സിഡി വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ 2011ലും 13ലും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്

1990ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെട്ടി വനമേഖലയില്‍ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയത് ഇത് സിഡിവി വൈറസ് ആയിരുന്നു. അന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് വാക്‌സിനുകള്‍ വരുത്തിയാണ് വൈറസിനെ നിയന്ത്രണത്തിലാക്കിയത്. 

അതേസമയം സിഡിവി മൃഗങ്ങളുടെ മരണത്തിനു കാരണമാകില്ല എന്നും പ്രതിരോധ ശേഷിയെ ബാധിക്കുക മാത്രമാണ് ചെയ്യുക എന്നുമാണ് അഡീഷണല്‍ സെക്രട്ടറി രാജീവ് കുമാര്‍ ഗുപ്ത പറയുന്നത്.

ഗിര്‍ വനത്തിലെ സിംഹങ്ങളുടെ പ്രതിരോധത്തിനായി 300 ഷോട്ട് വാക്‌സിനുകള്‍ അമേരിക്കയില്‍ നിന്നും എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിരീക്ഷണത്തിലുള്ള 36 സിംഹങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com