

ഗായത്രി എന്ന പെണ്‍കുട്ടിയിലൂടെ ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ ഉള്ളില്‍ത്തട്ടുന്ന കഥ പറഞ്ഞിരിക്കുകയാണ് വിക്‌സ് കമ്പനി. യൂടുബില്‍ പോസ്റ്റ് ചെയ്തയുടന്‍ തന്നെ വീഡിയോ വൈറലായി. നാലു മണിക്കൂറിനുള്ളില്‍ 4.6 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ട ഗായത്രിക്ക് വളര്‍ത്തമ്മയായെത്തുന്ന ഗൗരി സാവേദ് എന്ന ട്രാന്‍സ് വുമണ്‍ 3 മിനിറ്റ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കഴിയുമ്പോഴേക്കും കാണികളുടെ കണ്ണുകളെ നനയിക്കുന്നു. ഒരു നിമിഷം ഇരുത്തി ചിന്തിപ്പിക്കുന്നു.
വളരെ കുറച്ചു സമയം കൊണ്ട് അമ്മയും മകളും തമ്മിലുള്ള തീവ്രബന്ധത്തിന്റെ അനശ്വരമായ തലങ്ങള്‍ ഈ വീഡിയോയില്‍ കാണാനാകും. ഗൗരിയുടെ അമ്മ മരിക്കുകയും അപ്രതീക്ഷിതമായി ലഭിക്കുന്ന വളര്‍ത്തമ്മയുമായി അവിശ്വസിനീയമാം വിധത്തിലുള്ള ആത്മബന്ധം വളര്‍ന്നു വരികയും ചെയ്യുന്നു. വീഡിയോയുടെ അവസാന ഘട്ടത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയാണെന്ന് കാണികള്‍ക്ക് മനസിലാക്കാനാവു. അത് തന്നെയാണ് ഈ വീഡിയോയെ ജീവനുള്ളതാക്കുന്നത്.
ഇപ്പോഴും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും എല്‍ജിബിടിക്യൂ വിഭാഗക്കാര്‍ വിമര്‍ശനത്തിനരയാകുന്നുണ്ട്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഇത്തരക്കാര്‍ക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു. ഈ സാഹചര്യത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയുടെ മാതൃത്വമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇത്തരം വിഷയങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം കൂടിയായി വിക്‌സിന്റെ പരസ്യത്തെ കണക്കാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates