'ചന്തം കണ്ടാല്‍ പാവമാണ് എന്ന് തോന്നാം'; അപകടകാരിയായ നീല നിറത്തിലുളള അണലി (വീഡിയോ)

റോസാപൂവ്വില്‍ ഇരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
'ചന്തം കണ്ടാല്‍ പാവമാണ് എന്ന് തോന്നാം'; അപകടകാരിയായ നീല നിറത്തിലുളള അണലി (വീഡിയോ)
Updated on
1 min read

ലോകത്ത് നീല നിറത്തിലുളള പാമ്പുകള്‍ അപൂര്‍വ്വമാണ്. അത്തരത്തില്‍ അണലി വംശത്തില്‍പ്പെട്ട നീല നിറത്തിലുളള പാമ്പിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. 

റോസാപൂവ്വില്‍ ഇരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാണാന്‍ നല്ല ചന്തമുണ്ടെങ്കിലും അപകടകാരിയാണെന്ന് വിദഗ്ധര്‍ പറയുന്നു. വിഷം ശരീരത്തില്‍ പ്രവേശിച്ചാല്‍ കടുത്ത രക്തസാവ്രത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍ എന്നി രാജ്യങ്ങളില്‍ കാണുന്ന 'പിറ്റ് വൈപ്പര്‍' ഗണത്തില്‍പ്പെട്ടതാണ് നീല നിറത്തിലുളള ഈ അണലി. ഈ രാജ്യങ്ങളില്‍ പച്ചനിറത്തിലുളള അണലികളാണ് സാധാരണയായി കാണുന്നത്. അപൂര്‍വ്വമായി നീല നിറത്തിലുളള പാമ്പുകളെയും കണ്ടെത്തിയിട്ടുണ്ടെന്ന് മോസ്‌കോ മൃഗശാല വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com