ചിപ്‌സ് ഉണ്ടാക്കാന്‍ ഓവന്‍ തുറന്നപ്പോള്‍ ജീവനുള്ള പാമ്പ്: പേടിച്ച് വിറച്ച് വയോധിക ദമ്പതിമാര്‍

അതുകൊണ്ട് തന്നെ വീടിനകത്തേക്ക് പാമ്പ് കയറിപ്പറ്റിയാല്‍ ആരാണെങ്കിലും പേടിച്ച് നിലവിളിച്ച് ബോധംകെടും.
ചിപ്‌സ് ഉണ്ടാക്കാന്‍ ഓവന്‍ തുറന്നപ്പോള്‍ ജീവനുള്ള പാമ്പ്: പേടിച്ച് വിറച്ച് വയോധിക ദമ്പതിമാര്‍
Updated on: 
1 min read

ഒരുവിധം വന്യജീവികളെയെല്ലാം സ്വാഗതം ചെയ്യുന്നതിലും വളര്‍ത്തുന്നതിലുമെല്ലാം തല്‍പരരാണ് മനുഷ്യര്‍. പക്ഷേ, പാമ്പ് എന്ന ഇഴജന്തുവിനെ അടുപ്പിക്കാന്‍ മിക്കവര്‍ക്കും ഭയവും അറപ്പുമാണ്. അതിന്റെ വഴുവഴുപ്പുള്ള ശരീരവും മാരകവിഷവുമാണ് ആളുകളെ പാമ്പില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. 

അതുകൊണ്ട് തന്നെ വീടിനകത്തേക്ക് പാമ്പ് കയറിപ്പറ്റിയാല്‍ ആരാണെങ്കിലും പേടിച്ച് നിലവിളിച്ച് ബോധംകെടും. ഇതിപ്പോള്‍ അടുക്കളയിലെ ഓവനില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. അതും ഇഷ്ടത്തോടെ കഴിക്കാനായി ചിപ്‌സ് ഉണ്ടാക്കാന്‍ നോക്കുമ്പോള്‍.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിലാണ് സംഭവം. വയോധിക ദമ്പതിമാര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ ആഫ്രിക്കന്‍ ബ്രൗണ്‍ സ്‌നേക് വിഭാഗത്തില്‍പ്പെട്ട പാമ്പ് കയറിക്കൂടുകയായിരുന്നു. മൂന്ന് അടി നീളമുള്ള പാമ്പിനെ ആനിമല്‍ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ വന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER