ശിങ്കാരി മേളത്തിന്റെ താളത്തിനൊപ്പം, പൂരത്തിന്റെ മുഴുവൻ ആവേശവുമായി ചുവടുവച്ച ഒൻപതാം ക്ലാസുകാരി സമീപ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ആ പെൺകുട്ടിയെ ആരും അത്രവേഗം മറക്കാനിടയില്ല. ആനയടി പൂര നഗരിയിൽ ചെണ്ട മേളം ആസ്വാദിച്ച് പാർവതി എന്ന പെൺകുട്ടിയാണ് നൃത്തം ചെയ്തത്.
നാട്ടുകാർ നേരിൽ കണ്ട ആ പൂര ലഹരി നൃത്തം ലോകം മുഴുവൻ കണ്ടത് ആനയടി പൂരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയായിരുന്നു. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം ചെണ്ട മേളം ആസ്വദിക്കുകയായിരുന്നു പാർവതി. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ പൂർണമായും നൃത്ത ലഹരിയിലായ പാർവതിയുടെ ചുവടുകളെ ആവേശത്തോടെയാണ് കണ്ടവരെല്ലാം സ്വീകരിച്ചത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയ ഒന്നടങ്കം നെഞ്ചിലേറ്റിയ പാർവതിയുടെ വിഡിയോ പൂർണരൂപത്തിൽ കാഴ്ചക്കാർക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആട്ടം വൈറൽ കട്ട്സ് എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് ആ വൈറൽ നൃത്തത്തിന്റെ ദൃശ്യങ്ങൾ കാഴ്ചക്കാർക്കു മുന്നിലെത്തിച്ചിരിക്കുന്നത്.
ശൂരനാട് പള്ളിക്കൽ പാർവണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കെബി അജിയുടെയും അധ്യാപിക സിനിയുടെയും മകളാണ് പാർവതി. നൂറനാട് ശബരിഗിരി സെൻട്രൽ സ്കൂളിലാണ് പഠിക്കുന്നത്. 10 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. പക്ഷേ, ഇത് ഉത്സവത്തിന്റെ അവേശത്തിൽ ചെയ്തതാണെന്നും ഇത്രയും ചർച്ചയാകുമെന്ന് അറിഞ്ഞില്ലെന്നും പാർവതി പറയുന്നു. രാവിലെ സ്കൂളിൽ പോയതാണ്. തിരിച്ചു വന്നപ്പോഴാണ് തന്റെ നൃത്ത വീഡിയോ വൈറൽ ആയത് അറിയുന്നതെന്ന് പാർവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates