ഡിവൈഎഫ്‌ഐ വഴി പരിചയം, പ്രണയം; ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ ജീവിത സഖാവാക്കി മിസ്റ്റര്‍ കേരള

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ വധുവാക്കി മിസ്റ്റര്‍ കേരള 
ഡിവൈഎഫ്‌ഐ വഴി പരിചയം, പ്രണയം; ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ ജീവിത സഖാവാക്കി മിസ്റ്റര്‍ കേരള
Updated on
1 min read

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകയെ വധുവാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍ (33) ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ (34)യെ വധുവായി സ്വീകരിച്ചത്.

ഡിവൈഎഫ്‌ഐ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പ്രവീണ്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു.

വിവാഹം പ്രവീണ്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. പൂച്ചിന്നിപ്പാടം എംപവര്‍ ജിമ്മില്‍ ട്രെയിനറായി ജോലിചെയ്യുന്ന പ്രവീണ്‍ ഈ വര്‍ഷത്തെ മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com